സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി: പരീക്ഷണാടിസ്ഥാനത്തിലും വാണിജ്യാടിസ്ഥാനത്തിലും സര്‍വീസ് നടത്തുന്ന ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായി (Autonomous Vehicles) അബുദാബി മൊബിലിറ്റി പ്രത്യേക നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കി. സ്മാര്‍ട്ട് യാത്രാസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി.
രണ്ട് തരം പ്ലേറ്റുകളാണ് ഉണ്ടായിരിക്കുക. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ‘Auto Drive’ എന്നും, പരീക്ഷണ ഓട്ടം നടത്തുന്ന വാഹനങ്ങളില്‍ ‘Test’ എന്നും രേഖപ്പെടുത്തിയിരിക്കും. റോഡില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തില്‍ നീല നിറത്തിലുള്ള ഏകീകൃത ഡിസൈനാണ് ഈ നമ്പര്‍ പ്ലേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും, അവയുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ സംവിധാനം സഹായിക്കും. ഇത്തരം വാഹനങ്ങളുടെ പ്രവര്‍ത്തന വിവരങ്ങള്‍ (Operational Data) ശേഖരിക്കുന്നതിലൂടെ ഭാവിയില്‍ ഈ മേഖലയ്ക്കായി കൂടുതല്‍ മികച്ച നിയമങ്ങളും നയങ്ങളും രൂപീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കും. അബുദാബിയിലെ സ്മാര്‍ട്ട് വാഹന മേഖലയുടെ വളര്‍ച്ചയ്ക്കും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഈ സംവിധാനം മികച്ചതാണ്.