ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

ജിദ്ദ: 27ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ സെമിഫൈനലില്‍ ഇടം നേടി യുഎഇ. ഗ്രൂപ്പ് ബി അവസാന മത്സരത്തില്‍ ഖത്തറിനെതിരെ 1-1 സമനില വഴങ്ങിയതോടെയാണ് യുഎഇ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ 33ാം മിനിറ്റില്‍ അല്മൊയ്സ് അലി ഖത്തറിന് ലീഡ് നല്കി. ആദ്യ പകുതിയുടെ അധികസമയത്തിന്റെ നാലാം മിനിറ്റില്‍ അലി സാലിഹ് യുഎഇയുടെ സമനില ഗോള്‍ നേടി.
മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി യുഎഇ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനത്തെത്തി. ഖത്തറിനും ഏഴ് പോയിന്റുണ്ടായിരുന്നെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തിയ ഒമാനാണ് സെമിഫൈനലില്‍ യുഎഇയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഗ്രൂപ്പ് എ ജേതാക്കളായ സൗദി അറേബ്യ, ഗ്രൂപ്പ് ബി റണ്ണറപ്പായ ഖത്തറിനെ നേരിടും.
ശനിയാഴ്ചയാണ് സെമിഫൈനല്‍ മത്സരങ്ങള്‍. യുഎഇ-ഒമാന്‍ മത്സരം രാത്രി 10:30ന് യുഎഇ സമയം പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്പോര്‍ട്സ് സിറ്റിയിലും സൗദി അറേബ്യ-ഖത്തര്‍ മത്സരം രാത്രി 7:55ന് കിങ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റിയിലും നടക്കും.