
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും തൊഴിലവസരവും സൃഷ്ടിക്കുന്ന വിസാമാറ്റത്തിന് ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഗാര്‍ഹിക വിസയില്‍ നിന്നും (ഖാദിം ആര്‍ട്ടിക്കിള്‍ 20) തൊഴില്‍ വിസയിലേക്ക് (സൂണ്ആര്ട്ടിക്കിള് 18) മാറുന്നതിനാണ് തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയത്. മുപ്പതിനായിരത്തോളം അപേക്ഷകളില്‍ പതിനായിരം അപേക്ഷകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് വിസമാറ്റം അനുവദിച്ചതായി തൊഴില്‍ മന്ത്രാലയ പറഞ്ഞു. കുവൈത്തിലെ വിസാ നിയന്ത്രണത്തെ തുടര്‍ന്നുണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസാ മാറ്റം അനുവദിച്ചുകൊണ്ട് മന്ത്രാലയം ഉത്തരവിട്ടത്. ജൂലൈ 14 മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയത്. ഗാര്‍ഹിക വിസയിലെത്തുന്നവര്‍ മറ്റ് ജോലികളില്‍ പ്രവേശിക്കുന്നത് കുവൈത്ത് തൊഴില്‍ നിയമമനുസരിച്ച് കുറ്റകരമാണ്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്നത്െ കാണ്ട് ഗാര്‍ഹിക വിസയില്‍ കുവൈത്തിലെത്തുന്നവരുണ്ട്. ഇവരിലധികം പേരും വിസയില്‍ രേഖപ്പെടുത്തിയ വീടുകള്‍ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. തൊഴില്‍ വകുപ്പ് പരിശോധനക്കിടയില്‍ പിടിക്കപ്പെട്ടാല്‍ ജയില്‍ വാസവും കരിമ്പട്ടികയില്‍പ്പെടുത്തി നാടുകടത്തലുമാണ് ശിക്ഷ. വിസാ നിയമങ്ങളെക്കുറിച്ച് പരിജ്ഞാനമില്ലാതെയാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ കുവൈത്തിലെത്തുന്നത്. ഫ്രീ വിസ എന്ന പേരിലാണ് ഏജന്റുമാര്‍ ഖാദിം വിസയില്‍ (ഗാര്‍ഹിക വിസ) തൊഴിലന്വേഷകരെ കയറ്റി വിടുന്നത്. കുവൈത്തിലെത്തി തൊഴില്‍ തേടുമ്പോഴാണ് ഫ്രീ വിസയെന്നത് ചതിക്കുഴിയാണെന്ന് തിരിച്ചറിയുന്നത്. ഇങ്ങിനെ ഖാദിം വിസയിലെത്തിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് വിസാമാറ്റം. നിയമ ലംഘകരായ എണ്‍പതിനായിരത്തിലധികം പ്രവാസികളെ നാടുകടത്തിയത് വലിയ ക്ഷാമമാണ് തൊഴില്‍ വിപണിയിലുണ്ടാക്കിയത്. ഖാദിം വിസയില്‍ നിന്നും തൊഴില്‍ വിസയിലേക്ക് മാറാനുള്ള അവസരം സെപ്തംബര്‍ 12ന് അവസാനിക്കും.