പാസ്പോര്‍ട്ട് സര്‍വീസിനുള്ള അമിത ഫീസ് പിന്‍വലിക്കണം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി

ദുബൈ: കടുത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉച്ചവിശ്രമ സമയത്തി ഡെലവറി റൈഡര്‍മാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. ഇത്തരം തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി 12,000ത്തിലധികം എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളുടെ ശൃംഖല രാജ്യവ്യാപകമായി വ്യാപിപ്പിച്ചിട്ടുണ്ട്. ഉച്ചവിശ്രമ നിയമം നിലവിലുള്ള ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3 മണി വരെ ജോലി തുടരണമോ എന്ന് തൊഴിലുടമയുമായി കൂടിയാലോചിച്ച് ഡെലിവറി റൈഡര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഈ നിയന്ത്രിത സമയത്ത് റൈഡര്‍മാരെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ കമ്പനികള്‍ക്ക് അനുവാദമില്ല.
ഡെലിവറി തൊഴിലാളികള്‍ക്കായി യുഎഇയിലുടനീളം അവശ്യ സൗകര്യങ്ങളോട് കൂടിയ 12,000ത്തിലധികം എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങള്‍ സജ്ജമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തത്തോടെ ഒരുക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍, ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ നീളുന്ന വേനല്‍ക്കാല സംരക്ഷണ കാലയളവില്‍ ഉടനീളം ലഭ്യമാകും. തുടര്‍ച്ചയായ നാലാം വര്‍ഷവും നടപ്പിലാക്കുന്ന ഈ പദ്ധതി, പുറം ജോലികള്‍ ചെയ്യുന്ന മേഖലകളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള യുഎഇയുടെ വിശാലമായ നയങ്ങളുടെ ഭാഗമാണ്.
റൈഡര്‍മാര്‍ ഒരു പ്രത്യേക സ്ഥലത്ത് ജോലി ചെയ്യുന്നതിന് പകരം നിരന്തരം യാത്ര ചെയ്യുന്നവരായതിനാലും, പെട്ടെന്ന് എത്തിക്കേണ്ട സാധനങ്ങളുടെ ഡെലിവറികള്‍ ഉള്ളതിനാലും ഈ മേഖലയ്ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. റൈഡര്‍മാര്‍ക്ക് അവരുടെ ഡെലിവറി ആപ്പുകളില്‍ ലഭ്യമായ ഇന്ററാക്ടീവ് മാപ്പുകള്‍ വഴി തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള വിശ്രമ കേന്ദ്രങ്ങള്‍ കണ്ടെത്താനാകും. ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, അബുദാബി മൊബിലിറ്റി, വിവിധ എമിറേറ്റുകളിലെ സാമ്പത്തിക വകുപ്പുകള്‍, എമിറേറ്റ്സ് ജനറല്‍ പെട്രോളിയം കോര്പ്പറേഷന്, കൂടാതെ തലബാത്ത്, ഡെലിവറൂ, നൂണ്, കരീം, കീറ്റ തുടങ്ങിയ പ്രധാന ഡെലിവറി പ്ലാറ്റ്ഫോമുകള് എന്നിവയുള്‍പ്പെടെയുള്ള പൊതുസ്വകാര്യ പങ്കാളികളുടെ പിന്തുണയോടെയാണ് ഈ വിശ്രമ കേന്ദ്രങ്ങളുടെ ശൃംഖല ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി. റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ക്ലൗഡ് കിച്ചണുകള്‍ എന്നിവയും ഈ സംരംഭത്തിന്റെ ഭാഗമായിട്ടുണ്ട്.