മലപ്പുറം ടു ഫിഫ ഫാന്‍സ് ഷൂട്ടൗട്ട്: അര്‍ജന്റീന ജേതാക്കള്‍

അബുദാബി: ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ യാത്രാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കേണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം അവരെ സേവനത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ്. യുഎഇയുടെ ആദ്യത്തെ പാസഞ്ചര്‍ റെയില്‍ ശൃംഖല യാത്രാ പെരുമാറ്റം, ലഗേജ്, വളര്‍ത്തുമൃഗങ്ങള്‍, നിരോധിത വസ്തുക്കള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അക്രമാസക്തമോ അധിക്ഷേപകരമോ ശല്യപ്പെടുത്തുന്നതോ ആയ പെരുമാറ്റത്തിന്റെ പേരില്‍ യാത്രക്കാരെ സര്‍വീസുകളില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്. വാതിലുകള്‍, ഇടനാഴികള്‍ അല്ലെങ്കില്‍ അടിയന്തര എക്സിറ്റുകള്‍ എന്നിവ തടസ്സപ്പെടുത്തുക, സുരക്ഷാ ഉപകരണങ്ങളില്‍ ഇടപെടുക, നിശ്ചിത സ്ഥലങ്ങള്‍ക്ക് പുറത്ത് പുകവലിക്കുക, മാലിന്യം വലിച്ചെറിയുക, അമിതമായ ശബ്ദത്തില്‍ ഓഡിയോ പ്ലേ ചെയ്യുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ സാമൂഹിക വിരുദ്ധമായോ, ഭീഷണിപ്പെടുത്തുന്നതായോ, ശല്യപ്പെടുത്തുന്നതായോ പെരുമാറാന്‍ പാടില്ലെന്ന് നിയമങ്ങള്‍ വ്യക്തമാക്കുന്നു. അധിക്ഷേപകരമായ, ഭീഷണിപ്പെടുത്തുന്ന, അശ്ലീലമായ അല്ലെങ്കില്‍ കുറ്റകരമായ ഭാഷ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. മോശം പെരുമാറ്റമോ ക്രിമിനല്‍ കുറ്റങ്ങളോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും യുഎഇ നിയമപ്രകാരം നിയമനടപടി സ്വീകരിക്കാനും ഇത്തിഹാദ് റെയിലിന് അധികാരമുണ്ട്.
യാത്രക്കാര്‍ക്കും സ്റ്റേഷന് സന്ദര്‍ശകര്‍ക്കുമായി പോലീസ് സേവനങ്ങള്‍ നല്‍കുന്നതിന് അബുദാബി പോലീസ് ഇത്തിഹാദ് റെയിലിന്റെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനില്‍ ഒരു സുരക്ഷാ ഓഫീസ് തുറന്നു. പരാതികള്‍ സ്വീകരിക്കാനും, നഷ്ടപ്പെട്ട വസ്തുക്കള്‍ കൈകാര്യം ചെയ്യാനും, യാത്രാസഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനും പരാതികള്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കാനും ഈ ഓഫീസ് സഹായിക്കും. മദ്യപിച്ച് യാത്ര ചെയ്യാന്‍ പാടില്ല. കൂടാതെ ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ പദാര്‍ത്ഥങ്ങള്‍, മയക്കുമരുന്ന്, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ ട്രെയിനില്‍ അനുവദിക്കില്ല. യാത്രക്കാര്‍ മാന്യവും ഉചിതവുമായ വസ്ത്രം ധരിക്കണമെന്നും ഇത്തിഹാദ് റെയില്‍ ആവശ്യപ്പെടുന്നു. സുതാര്യമായ വസ്ത്രങ്ങള്‍, മോശമായ ശരീരപ്രദര്‍ശനം, നിന്ദ്യമായ മുദ്രാവാക്യങ്ങളോ ചിത്രങ്ങളോ ഭാഷയോ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രങ്ങള്‍ എന്നിവ അനുവദനീയമല്ല. ആളുകളുടെ വ്യക്തമായ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുക്കുന്നതോ, വീഡിയോ എടുക്കുന്നതോ, റെക്കോര്ഡുചെയ്യുന്നതോ നിരോധിച്ചിരിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണത്തിന് ഇത്തിഹാദ് റെയിലില്‍ നിന്ന് മുന്‍കൂര്‍ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. ഭക്ഷണം കഴിക്കുന്നതിലും മാന്യത പാലിക്കണം. രൂക്ഷഗന്ധമുള്ള ഭക്ഷണമോ, ഒഴുകിപ്പോകാന്‍ സാധ്യതയുള്ള വസ്തുക്കളോ, ട്രെയിനിലോ മറ്റ് യാത്രക്കാരുടെ സാധനങ്ങളിലോ കറ പുരളാന്‍ സാധ്യതയുള്ളവയോ ട്രെയിനില്‍ കൊണ്ടുവരാന്‍ പാടില്ല. വൃത്തിയാക്കല്‍, അറ്റകുറ്റപ്പണികള്‍, മാറ്റിസ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള ചിലവുകള്‍ യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതാണ്. സൈക്കിളുകള്‍, സ്കൂട്ടറുകള്, ഇലക്ട്രിക് സ്കൂട്ടറുകള്, ഇലക്ട്രിക് ബൈക്കുകള്‍ എന്നിവയും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കൊണ്ടുവരാന്‍ അനുവാദമില്ല. വളര്‍ത്തു നായ്ക്കളും ഫാല്‍ക്കണുകളെയും 55cm x 40cm x 23cm എന്ന അളവിലധികമില്ലാത്ത അംഗീകൃത ക്യാരിയറുകളില്‍ ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുവദിക്കും. വീല്‍ചെയറുകളും മൊബിലിറ്റി എയ്ഡുകളുമായി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കും. എന്നാല്‍ ഇലക്ട്രിക് വീല്‍ചെയറുകളില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ള ഇന്‍ബില്‍റ്റ് ബാറ്ററികള്‍ ഉണ്ടായിരിക്കണം. ബുക്കിംഗ് സമയത്ത് വീല്‍ചെയറുകള്‍ക്കായി പ്രത്യേക ഇടങ്ങള്‍ റിസര്‍വ് ചെയ്യണം. മടക്കാവുന്ന സ്ട്രോളറുകള്‍ അനുവദനീയമാണ്. ബോര്‍ഡിംഗിന് മുന്‍പായി ഇവ മടക്കിവെക്കുകയും, നടപ്പാതകളോ അടിയന്തര എക്സിറ്റുകളോ തടസ്സപ്പെടുത്താത്ത രീതിയില്‍ സൂക്ഷിക്കുകയും വേണം. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉത്തരവാദിത്തമുള്ള ഒരു മുതിര്‍ന്ന വ്യക്തിയോടൊപ്പം യാത്ര ചെയ്യണം. കൂടെയുള്ള മുതിര്‍ന്ന ആളുടെ മടിയിലിരുത്തി ശിശുക്കള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. ടിക്കറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി, യാത്ര പുറപ്പെടുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് വരെ ടിക്കറ്റുകള്‍ വാങ്ങാം. ഷെഡ്യൂള്‍ ചെയ്ത പുറപ്പെടല്‍ സമയത്തിന് രണ്ട് മിനിറ്റ് മുന്‍പ് സ്റ്റേഷന് ഗേറ്റുകള്‍ അടയ്ക്കും. സുരക്ഷാ പരിശോധനയ്ക്കും ടിക്കറ്റ് പരിശോധനയ്ക്കും ബോര്‍ഡിംഗിനുമായി യാത്രക്കാര്‍ നേരത്തെ തന്നെ എത്തണം.