പാസ്പോര്‍ട്ട് സര്‍വീസിനുള്ള അമിത ഫീസ് പിന്‍വലിക്കണം: ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി

റിയാദ്: വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കും സൗദി അറേബ്യയില്‍ വസ്തുവകകള്‍ സ്വന്തമാക്കുന്നതിനുള്ള സമഗ്രമായ നിയമാവലി സൗദി റിയല്‍ എസ്റ്റേറ്റ് അതോറിറ്റി പുറത്തിറക്കി. വിപണിയില്‍ സുതാര്യത ഉറപ്പാക്കാനും സാമ്പത്തികനിയമ ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കാനുമാണ് പുതിയ നിയമങ്ങള്‍ വഴി ലക്ഷ്യമിടുന്നത്. കൃത്യമായ രേഖകള്‍ സമര്പിക്കുന്നവര്ക്ക് വസ്തുക്കള്‍ വാങ്ങാം. സൗദി ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച ഡിജിറ്റല്‍ ഐഡി, അതുമായി ബന്ധിപ്പിച്ച സൗദി മൊബൈല്‍ നമ്പര്‍, സ്വന്തം പേരില്‍ സൗദിയിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് എന്നിവ നിര്‍ബന്ധമാണ്.
ഒരു കുടുംബത്തിന് ഒരു വീട് സ്വന്തമാക്കാം. ഒരു വിദേശ കുടുംബത്തിന് ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാന്‍ അനുമതിയില്ല. കുടുംബനാഥന്റെ ആശ്രിതരായി മാത്രമേ ഭാര്യയെയും മക്കളെയും കണക്കാക്കൂ. വിവാഹബന്ധം വേര്‍പെടുത്തുകയോ, മക്കള്‍ക്ക് 25 വയസ്സ് പൂര്‍ത്തിയാകുകയോ ചെയ്താല്‍ മാത്രമേ അവര്‍ക്ക് സ്വന്തമായി വേറെ വീടുകള്‍ വാങ്ങാന്‍ സാധിക്കൂ. വസ്തു വാങ്ങുന്നതിന് മുന്‍പായി നിക്ഷേപ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കമ്പനിയുടെ യഥാര്‍ത്ഥ ഉടമകളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്തണം. രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചാല്‍ മാത്രമേ മുന്നോട്ട് പോകാനാകൂ. കമ്പനിയുടെ 5 ശതമാനമോ അതില്‍ കൂടുതലോ ഓഹരി/ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ 15 ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ സംഘടനകള്‍ ‘നാഷണല്‍ സെന്റര്‍ ഫോര്‍ ദി ഡെവലപ്മെന്റ് ഓഫ് ദി നോണ്‍പ്രോഫിറ്റ് സെക്ടറില്‍’ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത, വിദേശ പങ്കാളിത്തമുള്ള സൗദി കമ്പനികള്‍ക്ക് മക്കയും മദീനയും ഒഴികെയുള്ള പ്രദേശങ്ങളില്‍ ബിസിനസ്/താമസ ആവശ്യങ്ങള്‍ക്ക് വസ്തു വാങ്ങാം. എന്നാല്‍ നിശ്ചിത ഭൂമിശാസ്ത്രപരമായ അതിരുകള്ക്കുള്ളിലാണെങ്കില് പ്രത്യേക അനുമതിയില്ലാതെ തന്നെ മക്കയിലും മദീനയിലും ചില വ്യവസ്ഥകളോടെ സ്വത്ത് സ്വന്തമാക്കാന്‍ പുതിയ നിയമം അനുവദിക്കുന്നുണ്ട്. റിയാദ്, ജിദ്ദ, മക്ക, മദീന എന്നീ നാല് നഗരങ്ങളിലെ വിദേശികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് 2 ശതമാനം ഫീസ് ഈടാക്കുന്നതാണ്. പാരമ്പര്യ സ്വത്ത് വിഭജനം, കോടതി വിധികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി 10 പ്രത്യേക സാഹചര്യങ്ങളില്‍ ഈ ഫീസില്‍ നിന്നും പൂര്‍ണ്ണ ഇളവ് ലഭിക്കും. റിയല്‍ എസ്റ്റേറ്റ് അതോറിറ്റിയുടെ പുതിയ ഏകീകൃത ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. സാമ്പത്തിക ഇടപാടുകള്‍ സൗദി സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇലക്ട്രോണിക് പേയ്മെന്റ് രീതികള്‍ വഴി മാത്രമേ പാടുള്ളൂ. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ അത് തിരുത്താന്‍ 10 മുതല്‍ 180 ദിവസം വരെ സമയം നല്‍കും. ഇതില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരും.