സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കുട്ടികള്‍ക്ക് 50% മുതിര്‍ന്നവര്‍ക്ക് 20%
ദുബൈ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് ട്രെയിന്‍. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. ഇവര്‍ക്ക് രക്ഷിതാക്കളുടെ മടിയിലിരുന്ന് യാത്ര ചെയ്യാം. ഇത്തിഹാദ് റെയില്‍ അവരുടെ പാസഞ്ചര്‍ ചാര്‍ട്ടറിലൂടെ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കുട്ടികള്‍ക്ക് പകുതി നിരക്കിലും, മുതിര്‍ന്ന പൗരന്മാര്ക്ക് 20% നിരക്ക് ഇളവിലും ടിക്കറ്റുകള്‍ ലഭിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എല്ലാ ടിക്കറ്റ് നിരക്കുകളിലും 50 ശതമാനം ഇളവ് ലഭിക്കും. പ്രായം തെളിയിക്കുന്നതിനായി യാത്രക്കാരോട് സാധുവായ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെടാമെന്ന് എമിറേറ്റ്സ് അല്‍യൗം റിപ്പോര്‍ട്ട് ചെയ്യുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ നിര്‍ബന്ധമായും മുതിര്‍ന്ന ഒരാളുടെ കൂടെ യാത്ര ചെയ്യേണ്ടതാണ്. യുഎഇ പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെ 60 വയസ്സും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് എല്ലാ നിരക്കുകളിലും 20 ശതമാനം ഇളവ് ലഭിക്കും.
അര്‍ഹത പരിശോധിക്കാന്‍ സാധുവായ ഐഡന്റിഫിക്കേഷന്‍ ആവശ്യമായി വന്നേക്കാം. കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം ബാഗേജ് അലവന്‍സ് അനുവദിക്കില്ല. ഒരേ മുതിര്‍ന്ന ആളുടെ കൂടെ ഒന്നിലധികം കുഞ്ഞുങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍, ഓരോ അധിക കുട്ടിക്കും ഒരു ചൈല്‍ഡ് ടിക്കറ്റ് വാങ്ങേണ്ടതുണ്ട്.
പ്രായം പരിശോധിക്കുന്നതിനും സ്റ്റേഷനുകളിലെ നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴോ യാത്ര ചെയ്യുമ്പോഴോ തിരിച്ചറിയല്‍ രേഖകള്‍ കയ്യില്‍ കരുതണമെന്ന് ഇത്തിഹാദ് റെയില്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. അബുദാബിഫുജൈറ റൂട്ടിലെ പ്രാരംഭ നിരക്കുകള്‍ കംഫര്‍ട്ട് ക്ലാസില്‍ 55 ദിര്‍ഹത്തില്‍ നിന്നും പ്രീമിയം ക്ലാസില്‍ 120 ദിര്‍ഹത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ഭാവി റൂട്ടുകള്‍ക്കുള്ള നിരക്കുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇത്തിഹാദ് റെയില്‍ അറിയിച്ചു.