മസ്കത്ത് കെഎംസിസി അല്‍ഖൂദ് ഏരിയ രക്തദാന ക്യാമ്പ് നവംബര്‍ 15ന്

ദുബൈ: ഇത്തവണത്തെ ദുബൈ എയര്‍ഷോയില്‍ ഇസ്രാഈല്‍ കമ്പനികള്‍ പങ്കെടുക്കില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി. 20 കണ്ട്രി പവലിയനുകളുള്ള ദുബായ് എയര്‍ഷോയുടെ ഏറ്റവും വലിയ പതിപ്പില്‍ ഏകദേശം 98 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ദുബൈ എയര്ഷോ 2025 ന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കവേ, ഇന്‍ഫോര്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ തിമോത്തി ഹാവെസ് ആണ് ഇസ്രാഈലി സ്ഥാപനങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ദുബൈ എയര്‍ഷോയുടെ വലിയൊരു ഭാഗമാണ് പ്രതിരോധം. ഇത് ഷോയുടെ 40 ശതമാനം മുതല്‍ 50 ശതമാനം വരെ നിറഞ്ഞുനില്‍ക്കുന്നതാണ്. ലോകമെമ്പാടുമുള്ള 98 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച പ്രതിരോധ പ്രദര്‍ശനങ്ങളും പ്രദര്‍ശനത്തിലുണ്ട്. ദുബൈ എയര്ഷോ മേഖലയിലെ ഏറ്റവും മികച്ചതും ശ്രദ്ധേയമായതുമാണ്. 2023ല്‍, ദുബൈ എയര്‍ഷോയുടെ 18ാം പതിപ്പ് 101 ബില്യണ്‍ ഡോളറിലധികം ഡീലുകള്‍ നടത്തുകയുണ്ടായി.
ഈ വര്‍ഷത്തെ ഡീലുകള്‍ ‘ഇപ്പോള്‍ രൂപപ്പെടാന്‍ തുടങ്ങി’ എന്ന് ഹാവെസ് വിശദീകരിച്ചു. നവംബര്‍ 17 മുതല്‍ 21 വരെ ദുബൈ വേള്‍ഡ് സെന്‍ട്രലിലാണ് എയര്ഷോ നടക്കുക. ‘മേളയുടെ വളര്‍ച്ചയുടെ വലിപ്പം, വിപുലീകരണം, അന്താരാഷ്ട്ര കമ്പനികളുടെ വളര്‍ച്ച എന്നിവ കണക്കിലെടുക്കുമ്പോള്‍, കമ്പനികള്‍ ഇപ്പോള്‍ കരാറുകളില്‍ ഒപ്പുവയ്ക്കുന്ന വേദിയാണ് ദുബായ് എയര്ഷോ. അതിനാല്‍, കരാറുകളുടെയും ബുക്ക് ഓര്‍ഡറുകളുടെയും കാര്യത്തില്‍ ഇത് വളരെ ഫലപ്രദമായ ഒരു ആഴ്ചയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തവണ ആദ്യമായി ചൈനീസ് വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചൈനീസ് വാണിജ്യ വിമാന നിര്‍മ്മാതാക്കളായ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്പ്പറേഷന് ഓഫ് ചൈന (കോമാക്) ആണ് ആദ്യമായി പ്രദര്‍ശനത്തിനെത്തുന്നത്. ഇപ്പോള്‍ ലോകമെമ്പാടും മറ്റെവിടെയും കാണാത്ത ഒന്നാണിത്. ബോയിംഗ്, എയര്‍ബസ്, ബോംബാര്‍ഡിയര്‍, എംബ്രയര്‍, മറ്റ് എല്ലാ കമ്പനികളും ഒരു വിമാനം മാത്രമല്ല, ഒന്നിലധികം വിമാനങ്ങളും പ്രദര്‍ശിപ്പിക്കും- ഇന്‍ഫോര്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. ഒരു ചൈനീസ് നിര്‍മ്മാതാവ് ഈ മേഖലയിലേക്ക് ഒന്നിലധികം വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വരുന്നത് ആദ്യമായിരിക്കും. അതിനാല്‍, സൈനിക വിമാനങ്ങളുടെ ഒരു മികച്ച നിരയുണ്ടാവും. കൂടാതെ വാണിജ്യ വിമാനങ്ങളുടെ ഏറ്റവും വലിയ വൈഡ്ബോഡി ഡിസ്പ്ലേ ഈ മേളയുടെ പ്രത്യേകതയായിരിക്കും. ലോകത്തിലെ വൈവിധ്യമാര്‍ന്ന വിമാനങ്ങള്‍ കാണാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു സ്ഥലമാണിത്.