ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഐ.ടി വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ഇ-ഇന്‍വോയ്സിംഗ് സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 2026 നവംബര്‍ 21 ശനിയാഴ്ച വൈകിട്ട് 7.30ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രധാന ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇ-ഇന്‍വോയ്സിംഗ് മേഖലയിലെ പുതിയ സംവിധാനങ്ങളെക്കുറിച്ചും ഇ-ഇന്‍വോയ്സിംഗിന്റെ പ്രാധാന്യം, നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചും അവബോധം നല്‍കുകയാണ് ക്ലാസിന്റെ ലക്ഷ്യം. ASP ഓഡിറ്റിംഗ് എല്‍.എല്‍.സി സ്ഥാപകനായ എളവരശന് സുന്ദരരാജന് FCA, ASP ഓഡിറ്റിംഗ് എല്‍.എല്‍.സി ഡയറക്ടര്‍ (ടാക്സേഷന്‍ & ഓഡിറ്റ്) അഭിഷേക് എളവരശന് ACCA എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കും. ഇ-ഇന്വോയ്സിംഗിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും അക്കൗണ്ടിംഗ്, ഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ക്ലാസ് പ്രയോജനകരമായിരിക്കുമെന്ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 026424488.