ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ദുബൈ: ലോകം ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ ലഹരിയില്‍ നില്ക്കുമ്പോള് ദുബൈയിലെ ഫുട്ബോള്‍ ആരാധകര്‍ക്കായി മലപ്പുറം ജില്ലാ കെഎംസിസി മലപ്പുറം-ടു-ഫിഫ കെഎംസിസി സൂപ്പര്‍ ഷോട്ട് എന്ന പേരില്‍ വേള്‍ഡ് കപ്പ് ഫാന്‍സ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ദുബൈ സ്പോര്‍ട്സ് ബേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നീ ഫാന്‍സ് ടീകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ അര്‍ജന്റീന ഫാന്‍സ് ജേതാക്കളായി. ബ്രസീല്‍ ഫാന്‍സ് റണ്ണര്‍ അപ്പും പോര്‍ച്ചുഗല്‍ ഫാന്‍സ് മൂന്നാം സ്ഥാനവും കരസ്ഥാക്കി.
ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ ട്രോഫിക്ക് ബ്രസീലിന്റെ ആബിദ് തെരെഞ്ഞെടുക്കപ്പെട്ടു. ദുബൈ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കെഎംസിസി സെക്രട്ടറി പി.വി നാസര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എ.പി നൗഫല്‍ സ്വാഗതവും സി.വി അഷ്റഫ് നന്ദിയും പറഞ്ഞു. കെ.പി.എ സലാം ടീം അംബാസഡര്‍മാരായ ഒ.ടി.സലാം, കരീം കാലടി, ശിഹാബ് ഇരിവേറ്റി, ലത്തീഫ് തെക്കഞ്ചേരി, ഇഖ്ബാല്‍ വല്ലാര്‍, മുഹമ്മദ് വള്ളിക്കുന്ന്, സലിം വെങ്കിട്ട എന്നിവര്‍ നേത്രത്വം നല്കി. മജീദ് ഫാല്‍ക്കന്‍, ഗഫൂര്‍ കാലടി, മുസ്തഫ പള്ളിക്കല്‍, നിഷാദ് പുല്പടന് എന്നിവര്‍ കളി നിയന്ത്രിച്ചു. സകീര്‍ പാലത്തിങ്ങല്‍, അമീന് കരുവാരക്കുണ്ട്, മുസ്തഫ ആട്ടീരി, ടി.പി സൈദതലവി, അഷ്റഫ് കൊണ്ടോട്ടി, നാസര്‍ എടപ്പറ്റ, സിനാല്‍ തുറക്കല്‍, ഇബ്രാഹിം വട്ടംകുളം എന്നിവര്‍ സന്നിഹിതരായിരുന്നു.