യുഎഇ പ്രസിഡന്റിന്റെ ‘ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II’ ബഹുമതി ഫ്രാന്‍സ് അംബാസഡര്‍ക്ക്

ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ചെലവ് 25 ശതമാനം വര്‍ധിച്ചതിനെ തുടര്‍ന്ന് ലോകജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് പേര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ (UN) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടന (FAO) ുടെ മുഖ്യ സാമ്പത്തിക വിദഗ്ധനായ മാക്സിമോ ടോറേരോ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ‘ലോക ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച റിപ്പോര്‍ട്ട് (SOFI)’ പുറത്തിറക്കുന്നതിന് മുന്നോടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആഗോള ചെലവ് 25 ശതമാനം വര്‍ധിച്ച്, ഒരാള്‍ക്ക് പ്രതിദിനം 4.28 യുഎസ് ഡോളര്‍ (Purchasing Power Partiy അടിസ്ഥാനത്തില്‍)എന്ന നിലയിലെത്തി. ഇതിന്റെ ഫലമായി ലോകത്ത് ഏകദേശം 269 കോടി ആളുകള്‍ക്ക്, അതായത് ഓരോ മൂന്ന് പേരില്‍ ഒരാള്‍ക്ക്, ആരോഗ്യകരമായ ഭക്ഷണക്രമം താങ്ങാനാകുന്നില്ല.’-അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം, ആരോഗ്യകരമായ ഭക്ഷണത്തിന്റെ ചെലവ് എല്ലാ ഭക്ഷ്യവിഭാഗങ്ങളിലും ഒരുപോലെയല്ല. ധാന്യങ്ങള്‍, അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയ്ക്ക് ആകെ ചെലവിന്റെ 13 ശതമാനം മാത്രമാണ് വേണ്ടിവരുന്നത്. മാംസം, മത്സ്യം, മുട്ട, പാല് തുടങ്ങിയ മൃഗജന്യ ഭക്ഷണങ്ങള്‍ ഏകദേശം 30 ശതമാനം ചെലവാണ് വരുത്തുന്നത്. പഴങ്ങളും പച്ചക്കറികളും ആകെ ചെലവിന്റെ 16 ശതമാനം പങ്കുവഹിക്കുന്നു. റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍, ആവശ്യമായ കലോറി ലഭ്യമാക്കുന്നത് താരതമ്യേന ചെലവുകുറഞ്ഞ കാര്യമാണെങ്കിലും, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇപ്പോഴും വിലകൂടിയതാണെന്നാണ്.