ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കും

അബുദാബി: ഈ മാസം നടക്കുന്ന യു.എഫ്.സി ഫൈറ്റ് നൈറ്റ് അബുദാബിയുടെ പുതിയ പ്രധാന മത്സരം പ്രഖ്യാപിച്ചു. അമേരിക്കന്‍ താരമായ ഖലീല്‍ റൗണ്ട്രി ജൂനിയര്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. പ്രധാന മത്സരത്തില്‍ ബോഗ്ദാന്‍ ഗുസ്കോവ് പകരക്കാരനായി എത്തും. ജൂലൈ 25ന് ഇത്തിഹാദ് അരീനയിലേക്ക് ലോകത്തിലെ മുന്‍നിര മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഓര്ഗനൈസേഷന് തിരിച്ചെത്തുന്നു. ഒന്നാം റാങ്കുകാരനായ ലൈറ്റ്ഹെവിവെയ്റ്റ് താരം മാഗോമെഡ് അങ്കലയേവിനെ ഉസ്ബെക്ക് താരമായ ഗുസ്കോവ് നേരിടും. തന്റെ ഡിവിഷനിലെ ഏറ്റവും അപകടകാരിയായ ഫിനിഷര്‍മാരില്‍ ഒരാളായ ഗുസ്കോവിന്, 18 ഫിനിഷുകളില്‍ നിന്നായി 18 വിജയങ്ങളുണ്ട്. ഇതില്‍ 13 എണ്ണവും ആദ്യ റൗണ്ടില്‍ തന്നെ അവസാനിപ്പിച്ചവയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോല്‍വിയറിയാത്ത ഈ 33കാരന്, കായികലോകത്തെ ഏറ്റവും മികച്ച പോരാളികളിലൊരാള്ക്കെതിരെ തന്റെ ആദ്യ യു.എഫ്.സി മെയിന്‍ ഇവന്റിനിറങ്ങുമ്പോള് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. മറ്റൊരു ഉസ്ബെക്ക് താരവും അണ്ടര്കാര്ഡില് മത്സരിക്കുന്നുണ്ട്; മുന്‍ ഫ്ലൈവെയ്റ്റ് ടൈറ്റില്‍ മത്സരാര്‍ത്ഥിയായ ഓസ്ട്രേലിയയുടെ സ്റ്റീവ് എര്സെഗിനെയാണ് റമദാന് ടെമിറോവ് നേരിടുന്നത്. പ്രധാന മത്സരങ്ങളില്‍ വെല്‍റ്റര്‍വെയ്റ്റ്: ഇസ്ലാം ഡുലാറ്റോവ് വെല്ലിംഗ്ടണ്‍ ടര്മാനെ നേരിടും. ലൈറ്റ് വെയ്റ്റ്: മാഗോമെഡ് സെയ്നുക്കോവ് ഡാമിയന്‍ റെസെപെക്കിയെ നേരിടും. ഹെവിവെയ്റ്റ്: ടൈറല്‍ ഫോര്‍ച്യൂണ്‍ റിസ്വാന് കുനീവിനെ നേരിടും. ലൈറ്റ് വെയ്റ്റ്: ഇസ്മായില്‍ ബോംഫിന് അലസ് സോളയുമായി ഏറ്റുമുട്ടും. ഈ പുതിയ ഫൈറ്റ് നൈറ്റ് ഇവന്റ്, 2010 മുതല്‍ യു.എഫ്.സിയും അബുദാബിയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ തുടര്‍ച്ചയാണ്.