യുഎഇ പ്രസിഡന്റിന്റെ ‘ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II’ ബഹുമതി ഫ്രാന്‍സ് അംബാസഡര്‍ക്ക്

അബുദാബി: ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ‘അക്ഷരജാലകം’ നല്കി വരുന്ന പി.എന്‍ പണിക്കര്‍ അവാര്‍ഡിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ജനറല്‍ കണ്‍വീനറും ഐ.ഐ.സി ലൈബ്രേറിയനുമായ ജാഫര്‍ കുറ്റിക്കോടിനെ തെരഞ്ഞെടുത്തു. അബുദാബിയിലെ മലയാളികള്‍ക്കിടയില്‍ വായനശീലം വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഐ.ഐ.സി വായനശാലയെ നവീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഐ.ഐ.സി ലൈബ്രറിക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത സോഫ്റ്റുവെയറുകളുടെ സഹായത്തോടെ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എടുത്തുപറയണ്ടതാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകളെഴുതുന്ന എഴുത്തുകാരന് എന്നതിലുപരി, വളര്‍ന്നുവരുന്ന പുതുതലമുറയിലെ എഴുത്തുകാര്‍ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നല്കി സാഹിത്യ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. യുഎഇ ഗവണ്മെന്റിന്റെ അംഗീകാരമുള്ള മലയാളികളുടെ സാംസ്കാരിക കേന്ദ്രമായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ സാഹിത്യവിഭാഗം സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെയും പ്രവാസലോകത്തെയും നിരവധി എഴുത്തുകാരുമായി അദ്ദേഹം ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇരുപത് വര്‍ഷക്കാലമായി അബുദാബിയില്‍ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ കുറ്റിക്കോട് സ്വദേശിയാണ്. മുഹമ്മദ്-ആസിയ ദമ്പതികളുടെ പുത്രനാണ്. ഭാര്യ: റൈസ. മക്കള്‍: ഫിദ, ഫഹ്മിദ, ഫര്‍ഹ, ഫാത്തിമ. സെപ്റ്റംബറില്‍ അബുദാബിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അക്ഷരജാലകം ഭാരവാഹികള്‍ അറിയിച്ചു.