യുഎഇ പ്രസിഡന്റിന്റെ ‘ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II’ ബഹുമതി ഫ്രാന്‍സ് അംബാസഡര്‍ക്ക്

പ്രവാചകര്‍ മുഹമ്മദ് നബി (സ്വ) വാക്കുകളില്‍ ഏറ്റവും കൂടുതല്‍ സത്യസന്ധതയും കരാര്‍ പാലനവും നടത്തുന്നവരായിരുന്നു. നബി (സ്വ)യോട് അനുസരണ കാട്ടാനും സംരക്ഷണമൊരുക്കാനും അനുചരന്മാര് പ്രതിജ്ഞാബദ്ധരായി വാക്ക് നല്‍കിയിരുന്നു. പ്രശ്ന കലുഷിതമായ അന്തരീക്ഷത്തില്‍ അവര്‍ ആ പ്രതിജ്ഞ ശക്തമായി പുതുക്കുകയും നബി (സ്വ)യുടെ കൂടെ നില്‍ക്കുകയുമായിരുന്നു. അവര്‍ നബി (സ്വ)യോട് പറഞ്ഞു: നിശ്ചയം നാം അങ്ങില്‍ വിശ്വസിക്കുകയും അങ്ങയെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു, തീര്‍ച്ചയായും അങ്ങ് കൊണ്ടുവന്നത് സത്യം തന്നെയെന്ന് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ആ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് നാം അങ്ങയെ കേള്‍ക്കാനും അനുസരിക്കാനും കരാറുകളും ഉടമ്പടികളും നല്‍കിയിരിക്കുന്നത്. തിരുദൂതരേ അങ്ങ് ഉദ്ദേശിക്കും പ്രകാരം ചെയ്തുകൊള്ളുക, ഞങ്ങള്‍ കൂടെയുണ്ട്. അല്ലാഹുവാണേ സത്യം, അങ്ങ് ഞങ്ങളെയും കൊണ്ട് കടലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഞങ്ങളും അങ്ങയോടൊപ്പം പ്രവേശിക്കും, ഞങ്ങളില്‍ നിന്ന് ഒരാളും പിന്മാറുകയില്ല….. ഇതു കേട്ട നബി (സ്വ) ഏറെ സന്തോഷിച്ചു. ശേഷം പറഞ്ഞു: നിങ്ങള്‍ സഞ്ചരിക്കുക, സന്തോഷ വാര്‍ത്ത അറിയിക്കുക (താരിഖുല്‍ ത്വബ്റി 2/435, അല്‍ബിദായ വന്നിഹായ 5/70 ബുഖാരി 3952). അതാണ് വാക് പാലനം. അതാണ് കരാര്‍ പാലനം. അതാണ് വാഗ്ദത്ത പൂര്‍ത്തീകരണം. അതുതന്നെയാണ് ഉത്തരവാദിത്വബോധവും നിര്‍വ്വഹണവും. അവസ്ഥകളും സാഹചര്യങ്ങളും മാറിക്കൊള്ളട്ടെ പറഞ്ഞ വാക്കില്‍ നിന്നും ഉടമ്പടിയില്‍ നിന്നും ഒരണുവിണ പിന്നോട്ടില്ല അവര്‍.
നാം ഈ പ്രൗഢമായ യുഎഇ നാട്ടില്‍ കരുത്തോടെ കരുതലോടെ പുതിയൊരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഈ നാടിനോടുള്ള പ്രതിജ്ഞയും കരാറും പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. അല്ലാഹുവിനെ ആരാധിക്കാനും അവനോട് ആരെയും പങ്കുചേര്‍ക്കാതിരിക്കാനും അവന്റെ കല്പനകളും നിരോധനങ്ങളും പാലിക്കാനും നാം കടപ്പെട്ടിരിക്കുന്നവരാണ്. അല്ലാഹു പറയുന്നു: എന്നോടു ചെയ്ത കരാര്‍ നിങ്ങള്‍ നിറവേറ്റണം, നിങ്ങളോടുള്ള പ്രതിജ്ഞ ഞാനും പാലിക്കാം (സൂറത്തുല്‍ ബഖറ 40). മാതാപിതാക്കളോട് നാം ജന്മം കൊണ്ട് തന്നെ കടപ്പെട്ടിരിക്കുന്നു, അവരുടെ സന്തോഷത്തിനായി നാം പ്രയത്നിക്കണം. നമ്മെ വളര്‍ത്തി വലുതാക്കിയ അവര്‍ക്കായി പ്രാര്‍ത്ഥിക്കണം. കുടുംബത്തെ സംരക്ഷിക്കേണ്ടതും സ്നേഹോഷ്മളമായി വീടകങ്ങളെ പരിചരിക്കേണ്ടതും കുടുംബ ബന്ധങ്ങള്‍ നിലനിര്‍ത്തേണ്ടതും ബാധ്യതകളാണ്. കുടുംബബന്ധത്തെ ഈടുറ്റ കരാറായാണ് അല്ലാഹു പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്നത് (സൂറത്തുല്‍ ബഖറ 21). നാം ജോലി കാര്യങ്ങള്‍ ഉത്തരവാദിത്വബോധത്തോടെയും വിശ്വസ്ഥതയോടെയും നിര്‍വ്വഹിക്കാനും ബാധ്യസ്ഥരാണ്. കരാറുകളെപ്പറ്റി വിചാരണ നടത്തപ്പെടുക തന്നെ ചെയ്യും (സൂറത്തുല്‍ ഇസ്റാഅ് 34). കരാറുകള്‍ പാലിക്കപ്പെടാനുള്ളതാണ്. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് അവര്‍കള്‍ ഈ നാടിനോടുള്ള പ്രതിജ്ഞകള്‍ ഒത്തൊരുമയോടെ പൂര്ണാര്ത്ഥത്തിതല് നിര്‍വ്വഹിച്ചവരാണ്. യുഎഇ എല്ലാ വര്‍ഷവും ജൂലൈ 18ന് ഒരുമയുടെ പ്രതിജ്ഞാദിനമായി ആചരിക്കുകയാണ്. 1971 ജൂലൈ 18ന് ഈ രാഷ്ട്രത്തിന്റെ രൂപീകരണത്തിനായി ശൈഖ് സായിദും മറ്റു ഭരണാധികാരികളും നയരേഖയില്‍ ഒപ്പുവെച്ച് പ്രതിജ്ഞയെടുത്തതിന്റെ സ്മരാണര്‍ത്ഥമാണ് യൂണിയന് പ്രതിജ്ഞാ ദിനം നടത്തപ്പെടുന്നത്.