ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

അബുദാബി: യുഎഇ സര്‍ക്കാര്‍ ആചരിക്കുന്ന ഫാമിലി ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിഭാഗം സംഘടിപ്പിക്കുന്ന ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ട്രോഫി റിവീല്‍ ചെയ്തു. അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് മാനേജര്‍ സൂരജ് പ്രഭാകര്‍ ട്രോഫി റിവീല്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 27 ഞായറാഴ്ച രാവിലെ 9 മുതല്‍ രാത്രി 11.30 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. യുഎഇയിലെ വിവിധ സ്ഥാപനങ്ങളെയും ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ട്രോഫി റിവീല്‍ ചടങ്ങില്‍ ഐ.ഐ.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. യൂസുഫ് മാട്ടൂല്‍, അഷ്റഫ് പൊന്നാനി, അഹമ്മദ് ബെല്ലാ കടപ്പുറം, ഹംസ നടുവില്‍, മുത്തലിബ് കണ്ണൂര്‍, എന്നിവര്‍ സംസാരിച്ചു. സി.കെ ഹുസൈന്, അനീസ് മംഗലം, ഹനീഫ് പടിഞ്ഞാര്‍ മൂല, മുഹമ്മദ് നെക്ളി, ആരിഫ് മാറ്റൂല്, റിഫായി, ഷിറാബ്, നൗഷാദ് കൊയിലാണ്ടി, ഷബീനാസ് കുനിങ്ങാട്, അലി കോട്ടക്കല്‍, റഹീംഷ, നൗഷാദ് ബികിരി എന്നിവര്‍ സന്നിഹിതരായി. അബ്ദുല്‍ ബാസിത് കായക്കണ്ടി സ്വാഗതവും കെ. കരീം നന്ദിയും പറഞ്ഞു.