ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ദുബൈ: യുഎഇയിലെ പ്രവാസി സമൂഹത്തില്‍ ഹൃദ്രോഗം ചെറുപ്പക്കാരിലും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദുബൈയിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഹൃദ്രോഗ ചികിത്സ തേടുന്ന പ്രവാസികളില്‍ അധികവും ഇന്ത്യക്കാരും പാകിസ്ഥാനികളുമാണ്. ആശുപത്രിയിലെ കാര്‍ഡിയാക് കാത്തറ്ററൈസേഷന്‍ ലാബ് 10,000 നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് കണക്കുകള്‍ പുറത്തുവിട്ടത്. സെപ്റ്റംബര്‍ 29ന് ആചരിക്കുന്ന ലോക ഹൃദയ ദിനത്തിന് മുന്നോടിയായാണ് ആശുപത്രി 3,500ലധികം രോഗികളുടെയും 6,000ലധികം രോഗികളുടെയും വിവരങ്ങള്‍ പ്രത്യേകം വിശകലനം ചെയ്തത്.
65 ശതമാനത്തിലധികം ഇന്ത്യക്കാര്‍
3,500ലധികം രോഗികളുടെ വിവരങ്ങള്‍ പരിശോധിച്ചതില്‍ 90 ശതമാനത്തിലധികം പേര് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ 65 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. പാകിസ്ഥാനികളും ഫിലിപ്പീന്‍സുകാരുമാണ് തുടര്‍ന്നുള്ള പ്രധാന വിഭാഗങ്ങള്‍. മറ്റൊരു പഠനത്തില്‍ 6,000ലധികം രോഗികളുടെ പ്രായം പരിശോധിച്ചപ്പോള്‍ ഹൃദയസംബന്ധമായ ഇടപെടലുകള്‍ക്ക് വിധേയരായവരില്‍ 35 ശതമാനത്തിലധികം പേര് 41-50 വയസ്സിനിടയിലുള്ളവരായിരുന്നു. 31-40 വയസ്സുകാര്‍ 15-20 ശതമാനവും. ഇതോടെ 31-50 പ്രായപരിധിയിലുള്ളവര്‍ ആകെ ഏകദേശം പകുതിയോളം വരുന്നു. 51-60 വയസ്സുകാര്‍ ഏകദേശം 30 ശതമാനവും 60 വയസ്സിന് മുകളിലുള്ളവര്‍ 10-15 ശതമാനവുമാണ്.
19കാരനും ചികിത്സ തേടി
ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് യുഎഇയിലെ കാര്‍ഡിയാക് സര്‍വീസസ് മേധാവി ഡോ. നവീദ് അഹമ്മദ് ചികിത്സിച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗി 19കാരനായ ഇന്ത്യന്‍ തൊഴിലാളിയായിരുന്നു. നാല് മുതല്‍ ആറ് വര്‍ഷം മുമ്പാണ് ഇയാള്‍ ചികിത്സ തേടിയത്. 20 വയസ്സിന് താഴെയുള്ളവരില്‍ ഹൃദയാഘാതം അപൂര്‍വമാണെന്നും ഇത്തരം സംഭവങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള ജനിതക കാരണങ്ങള്‍ പ്രധാന പങ്കുവഹിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളുടെ തുടക്കത്തിലുമുള്ള രോഗികളെയും ഇപ്പോള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ ജനവിഭാഗങ്ങളില്‍ ഹൃദയാഘാത സാധ്യത കൂടുതലാകാന്‍ ജനിതക ഘടകങ്ങള്‍ക്കൊപ്പം അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവ്, പുകവലി തുടങ്ങിയ ജീവിതശൈലി ഘടകങ്ങളും കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ വ്യായാമവും ഭക്ഷണശീലവും ശ്രദ്ധിക്കണം
ചെറുപ്പക്കാര്‍ ഹൃദയാരോഗ്യത്തിനായി വ്യായാമം, ഭക്ഷണക്രമം, പുകവലി ഒഴിവാക്കല്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ആഴ്ചയില്‍ അഞ്ച് ദിവസം 30-45 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഉള്‍പ്പെടെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ പ്രാധാന്യവും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പുകവലി പൂര്‍ണമായി നിര്‍ത്തുന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. രാത്രി ഏറെ വൈകിയുള്ള ഭക്ഷണവും ഉറക്കക്കുറവും വില്ലനാവുന്നുണ്ട്. പ്രവാസികളില്‍ വലിയൊരു വിഭാഗം കുടുംബത്തോടെ അര്‍ധരാത്രിയില്‍ വയര്‍നിറയെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ്, പ്രത്യേകിച്ച് മലയാളികള്‍.