എംഎസ്എസിന് ദുബൈ സര്‍ക്കാരിന്റെ ഇത്റ എക്സലന്‍സ് അവാര്‍ഡ്; 146 സംഘടനകളില്‍ മികച്ചത്

ടെഹ്റാന്: ഇറാന് രാസായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന ആരോപണം ഉന്നയിച്ച് അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ആരോപിച്ചു.
ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളില്‍ ഇത്തരത്തിലുള്ള മാരകായുധങ്ങള്‍ ഇറാന് നിര്‍മ്മിക്കുകയും ഒളിപ്പിക്കുകയും ചെയ്യുകയാണെന്ന ഇസ്രായേല്‍ മന്ത്രിയുടെ ആരോപണം ലജ്ജാകരമാണെന്ന് അരാഗ്ചി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേലിനു വേണ്ടി മറ്റൊരു യുദ്ധം ചെയ്യാന്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് രാസായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് ചൊവ്വാഴ്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ആരോപിച്ചിരുന്നു. ഇറാന് രാസായുധ ശേഷി കൈവരിക്കുന്നത് തടയുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.



