റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; ഭവന, വാഹന വായ്പകളുടെ പലിശ കൂടും

ബ്യൂണസ് ഐറിസ്: സ്വന്തം രാജ്യമായ അര്‍ജന്റീനക്ക് വേണ്ടിയുള്ള അവസാന മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമായി വിജയം നേടി ഇതിഹാസ താരം ലയണല്‍ മെസ്സി പത്താം നമ്പര്‍ ജഴ്സി അഴിച്ചു. ബെനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി നിറഞ്ഞുകളിച്ചു. 48-ാം മിനിറ്റില്‍ നിക്കൊളാസ് ഒട്ടാമെന്‍ഡിയാണ് ആദ്യം ഗോളടിച്ചത്. 61-ാം മിനിറ്റില്‍ നിക്കോ പാസും വലകുലുക്കി. രണ്ട് ഗോളിനും മെസ്സിയാണ് വഴിയൊരുക്കിയത്. 71-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഗോള്‍നേട്ടം മൂന്നാക്കി.
അര്‍ജന്റീന തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ എസ്റ്റേഡിയോ മോനുമെന്റലില്‍ മെസ്സിയുടെ അവസാന മത്സരത്തിന്റെ കിക്കോഫിനു മുന്‍പു തന്നെ വികാര നിര്‍ഭരമായിരുന്നു രംഗങ്ങള്‍. സ്റ്റേഡിയത്തിലേക്കു ടീം ബസില്‍ വരുമ്പോഴും അര്‍ജന്റീനയുടെ ദേശീയ ഗാനം ഗ്രൗണ്ടില്‍വച്ച് ആലപിക്കുമ്പോഴും മെസ്സി കരയുന്നുണ്ടായിരുന്നു. മെസ്സിയുടെ കുടുംബവും താരത്തിനൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങി.
ആദ്യ പകുതിയില്‍ ഒന്‍പതു ഷോട്ടുകളും നാല് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമായി അര്‍ജന്റീന ആധിപത്യത്തിനു ശ്രമിച്ചെങ്കിലും ബെനിന്‍ മുന്നേറ്റം തടഞ്ഞു. പന്തടക്കവുമായി കളിച്ച അര്‍ജന്റീനയ്ക്ക് നാല് കോര്‍ണറുകളും ആദ്യ പകുതിയില്‍ ലഭിച്ചു. ബെനിന്‍ കൗണ്ടര്‍ നീക്കങ്ങള്‍ നടത്തിയപ്പോള്‍ ഫസ്റ്റ് ഹാഫ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്റീന തകര്‍പ്പന്‍ നീക്കങ്ങളുമായി കളം നിറഞ്ഞതോടെ ബെനിന്‍ പ്രതിരോധിക്കാന്‍ നന്നെ പാടുപെട്ടു. 69ാം മിനിറ്റില്‍ അഗസ്റ്റിന് ഗിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് റഫറി അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റികിക്ക് വിധിച്ചു. 71ാം മിനിറ്റില്‍ കിക്കെടുത്ത മെസ്സി ബെനിന്‍ ഗോള്‍ കീപ്പര്‍ക്കു സാധ്യതകള്‍ ബാക്കി വയ്ക്കാതെ പന്ത് വലയിലെത്തിച്ചു. ഗോള്‍ നേടിയ മെസ്സിക്കു ചുറ്റുംകൂടി അര്‍ജന്റീന താരങ്ങളുടെ ആഘോഷം. 89ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചത് ആരാധകര്‍ക്കു നിരാശയായി. രണ്ടാം പകുതിക്ക് മൂന്നു മിനിറ്റ് അധിക സമയമാണ് റഫറി അനുവദിച്ചത്. മൂന്നു മിനിറ്റുകള്‍ പിന്നിട്ടതോടെ അര്‍ജന്റീനയുടെ ഇതിഹാസ താരത്തിന്റെ രാജ്യാന്തര കരിയറിനും ശുഭാന്ത്യം.
അര്‍ജന്റീനയ്ക്കൊപ്പം രണ്ടു പതിറ്റാണ്ടിലേറെ നീണ്ട മെസ്സിയുടെ ഫുട്ബോള്‍ യാത്രയ്ക്കാണ് അവസാനമാവുന്നത്. 2005-ലാണ് മെസ്സി ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ടീമിനെ മൂന്നുതവണ ലോകകപ്പ് ഫൈനലിലേക്ക് നയിച്ചു. ഒരുതവണ ജേതാക്കളായി. കൂടാതെ, രണ്ടുതവണ കോപ്പാ അമേരിക്ക, ഫൈനലിസ്സിമ വിജയികളായി. രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും മെസി ക്ലബ് ഫുട്ബോളില്‍ തുടരും.