
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
അബുദാബി : യുഎഇയില് സ്വദേശിവത്കരണം കര്ശനമായി നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില് തന്നെ കര്ശനമായ പരിശോധനകളും ഇതിന്റെ ഭാഗമായി നടന്നിരുന്നു. രണ്ടാംഘട്ട സമയപരിധി ഡിസംബര് 31നകം തന്നെ അവസാനിക്കുകയാണ്. 20 മുതല് 49 വരെ തൊഴിലാളികള് ജോലി ചെയ്യുന്ന സ്വകാര്യ മേഖലാ കമ്പനികളില് ഈ വര്ഷം ഒരു സ്വദേശിയെ ജോലിക്ക് വെയക്കണമെന്നാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ നിര്ദേശം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്ക്ക് 96,000 ദിര്ഹം പിഴ ചുമത്തും. 2025ലും നിയമലംഘനം ആവര്ത്തിച്ചാല് പിഴ 1.08 ലക്ഷം ദിര്ഹമാക്കി ഉയര്ത്തും. സ്വദേശിവത്കരണം നടത്തിയെന്ന വ്യാജരേഖയുണ്ടാക്കി മന്ത്രാലയത്തെ കബളിപ്പിച്ചാല് സ്ഥാപനങ്ങള് വന് പിഴ മാത്രമല്ല ഉപരോധവും ഉണ്ടാകുമെന്ന് നേരത്തെ തന്നെ അധികൃതര് വ്യക്തമാക്കിയിരുന്നു. ഇത്തരം കമ്പനികളില് ആളൊന്നിന് 20,000 മുതല് ഒരു ലക്ഷം ദിര്ഹം വരെയായിരിക്കും പിഴയെന്നും അധികൃതര് അറിയിച്ചിട്ടുണ്ട്. 2026 അവസാനത്തോടെ സ്വകാര്യ മേഖലയില് 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.