ഇറാന് ആക്രമണത്തില്‍ കുവൈത്തില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കേടുപാട്

മസ്കത്ത്: പാകിസ്ഥാനിലെ ബ്രോഡ് പീക്കില്‍ വ്യാഴാഴ്ച നടന്ന പര്‍വതാരോഹണ ദൗത്യത്തിനിടെ ഉണ്ടായ മഞ്ഞിടിച്ചിലില്‍ ഒമാനി പര്‍വതാരോഹക നാദിറ അല്‍ ഹാര്‍ത്തി മരിച്ചു. പാകിസ്ഥാന് ഭരണത്തിലുള്ള ഗില്‍ഗിറ്റ്ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ബ്രോഡ് പീക്കില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ 10 അംഗ സംഘത്തിലായിരുന്നു നാദിറ അല്‍ ഹാര്‍ത്തി. 2019ല്‍ മൗണ്ട് എവറസ്റ്റിന്റെ കൊടുമുടിയിലെത്തുന്ന ആദ്യ ഒമാനി വനിത എന്ന നേട്ടം അവര്‍ സ്വന്തമാക്കി. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കൊടുമുടികളിലൊന്നായ കെ2 യും മനാസ്ലുവും അവര്‍ കീഴടക്കി. സമുദ്രനിരപ്പില്‍ നിന്ന് 8,047 മീറ്റര്‍ ഉയരമുള്ള ബ്രോഡ് പീക്ക് ലോകത്തിലെ 12ാമത്തെ ഉയരം കൂടിയ പര്‍വതമാണ്. നാദിറ അല്‍ ഹാര്ത്തിക്കൊപ്പം സംഘത്തില്‍ അഞ്ച് നേപ്പാളി പര്‍വതാരോഹകരും പാകിസ്ഥാന്, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും മറ്റൊരു രാജ്യത്തില്‍ നിന്നുള്ള ഒരാളും ഉണ്ടായിരുന്നു. നേപ്പാളി പര്‍വതാരോഹകനായ പൂര് ബഹാദൂര്‍ ഗുരുങ്യും അപകടത്തില്‍ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പാകിസ്ഥാന് ആല്‍പൈന്‍ ക്ലബ് വെള്ളിയാഴ്ച അറിയിച്ചു. തുടര്‍ന്ന് ഒമാനിലെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയവും നാദിറയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രാദേശിക പൊലീസ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചെങ്കിലും, പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്രക്ഷാപ്രവര്ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഒമാന്‍ ഒളിമ്പിക് കമ്മിറ്റി, ഒമാന്‍ സ്കൂള്‍ സ്പോര്‍ട്സ് ഫെഡറേഷന് പ്രസിഡന്റായിരുന്ന അല്‍ ഹാര്‍ത്തിയുടെ സേവനങ്ങളെ അനുസ്മരിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. അപകടത്തില്‍പ്പെട്ട സംഘത്തില്‍, 2019ല്‍ വെറും ആറുമാസത്തിനുള്ളില്‍ ലോകത്തിലെ 8,000 മീറ്ററിലധികം ഉയരമുള്ള 14 പര്‍വതങ്ങളും കീഴടക്കി ലോകശ്രദ്ധ നേടിയ നേപ്പാള്‍ വംശജനും മുന്‍ റോയല്‍ മറൈന്‍സ് അംഗവുമായ പ്രശസ്ത പര്വതാരോഹകന് നിര്‍മല്‍ പുര്‍ജയും ഉണ്ടായിരുന്നു. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പാകിസ്ഥാന് അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു.