ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

ദുബൈ: ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമിട്ട് ‘കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍’ (ഉപഭോക്തൃ സംരക്ഷണം) എന്ന പേരില്‍ നടക്കുന്ന വ്യാജ തട്ടിപ്പുകള്‍ക്കെതിരെ ദുബൈ പോലീസ് പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ആളുകളുടെ പണവും വ്യക്തിഗത ബാങ്കിംഗ് വിവരങ്ങളും മോഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ ആന്റി ഫ്രോഡ് സെന്ററാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തട്ടിപ്പ് നടക്കുന്ന രീതി ഇങ്ങനെ: ഉപഭോക്താക്കള്‍ പരാതി നല്‍കാനായി ഓണ്‍ലൈനില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്ലാറ്റ്ഫോം തിരയുമ്പോള്‍, ഔദ്യോഗിക സൈറ്റിന് പകരം തട്ടിപ്പുകാരുടെ വ്യാജ വെബ്സൈറ്റുകളിലേക്ക് അവര്‍ എത്തിപ്പെടുന്നു. അവിടെ പേര്, ഇമെയില്‍, ഫോണ്‍ നമ്പര്‍, പരാതിയുടെ വിവരങ്ങള്‍ എന്നിവ നല്കാന് ആവശ്യപ്പെടുന്നു. വിവരങ്ങള്‍ നല്കി കഴിഞ്ഞയുടന്‍, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രതിനിധിയെന്ന വ്യാജേന തട്ടിപ്പുകാര്‍ ഇരകളെ ഫോണില്‍ വിളിക്കുന്നു. നേരത്തെ നല്കിയ പരാതിയുടെ വിവരങ്ങള്‍ കൃത്യമായി പറയുന്നതിലൂടെ അവര്‍ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നു. വിശ്വാസം സ്ഥാപിച്ച ശേഷം, ഫോണിലോ കമ്പ്യൂട്ടറിലോ ഒരു പ്രത്യേക റിമോട്ട്ആക്സസ് സോഫ്റ്റ്വെയര് (മറ്റൊരാള്‍ക്ക് സ്ക്രീന്‍ കാണാന്‍ സാധിക്കുന്ന ആപ്പ്) ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. ഈ ആപ്പ് പ്രവര്‍ത്തിക്കുന്ന സമയത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിക്കുന്നു. ആപ്പിലൂടെ ഇരകളുടെ ഫോണ്‍/കമ്പ്യൂട്ടര്‍ സ്ക്രീന്‍ തത്സമയം കാണുന്ന തട്ടിപ്പുകാര്‍, രഹസ്യ ബാങ്കിംഗ് വിവരങ്ങളും പാസ്വേഡുകളും ചോര്‍ത്തുകയും അക്കൗണ്ടിലുള്ള പണം മുഴുവന്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ സംശയാസ്പദമായ ലിങ്കുകള്‍ തുറക്കുകയോ അജ്ഞാതമായ സോഫ്റ്റ്വെയറുകള് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ദുബൈ പോലീസ് നിര്‍ദേശിക്കുന്നു. പരാതികള്‍ സമര്‍പ്പിക്കാന്‍ ഔദ്യോഗിക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ചാനലുകള്‍ മാത്രം ഉപയോഗിക്കുക. ഫോണിലൂടെയോ മറ്റ് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെയോ നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍ ആരുമായും പങ്കിടരുത്. സംശയാസ്പദമായ കോളുകളോ തട്ടിപ്പ് ശ്രമങ്ങളോ ഉണ്ടായാല്‍ ഉടന്‍ തന്നെ eCrime പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിലോ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് പറഞ്ഞു.