ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

കല്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ ആഘാതം വര്‍ധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴുണ്ടായ ദുരന്തത്തില്‍ 4 പേര് മരിക്കുകയും 7 പേരെ കാണാതാവുകയുമുണ്ടായി. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. തുരങ്കപാത നിര്‍മ്മാണത്തിനായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് മന്ത്രി ടി. സിദ്ദീഖ്. ഇത് പ്രകൃതിദുരന്തമല്ല. മനുഷ്യനിര്‍മിത ദുരന്തമാണ്. ശാസ്ത്രീയമല്ലാത്ത രീതിയില്‍ മണ്ണ് കൂട്ടിയിട്ടതുമായി ബന്ധപ്പെട്ട അപകടമാണ് അവിടെ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ പരിക്കേറ്റ കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരെയാണ് വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറുപേരുടെയും നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. എത്ര പേരാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്ന കൃത്യമായ വിവരം ലഭ്യമല്ല. അതുകൊണ്ട് പരിശോധന പൂര്‍ണ്ണതോതില്‍ ഉണ്ടാകും. തുരങ്കപാതക്ക് വേണ്ടി അശാസ്ത്രീയമായ രീതിയിലാണ് മണ്ണിടിച്ചത്. നേരത്തെ തന്നെ നല്ല രീതിയിലുള്ള മഴ വയനാട്ടില്‍ പെയ്തതാണ്. മഴയില്‍ ഇങ്ങനെ അപകടം സംഭവിക്കും എന്നതിന്റെ സൂചന തുരങ്കപാതയുമായി ബന്ധപ്പെട്ട യോഗങ്ങളിലും അല്ലാതെയും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പക്ഷേ, അതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ പാളിച്ച ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ ഇത് ഗൗരവത്തോടുകൂടി കാണുന്നു. അതില്‍ പരിശോധന ഉണ്ടാകും. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നതും, നിര്‍ദ്ദേശം അനുസരിച്ച് മുന്നോട്ടു പോകാതിരുന്ന സാഹചര്യവും ഗൗരവമുള്ളതാണ്. അത് സര്‍ക്കാര്‍ പരിശോധിക്കും.
ഈ പ്രദേശത്ത് 256 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതിരുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. മഴയുടെ തോത് എടുക്കാനും ആ തോത് കെഎസ്ഡിഎംഎ അത് പരിഗണിച്ച് പ്രവൃത്തി നിര്‍ത്തി വെക്കണം എന്നും മണ്ണ് മാറ്റണമെന്നും നേരത്തെ മീറ്റിംഗ് വിളിച്ച് നിര്‍ദ്ദേശം കൊടുത്തിട്ടുള്ളതാണ്. പിന്നെ എന്തുകൊണ്ട് ഈ കാര്യങ്ങള്‍ നടന്നില്ല എന്നത് ഗൗരവതരമാണ്. കല്പറ്റയിലെ പുനരധിവാസ ടൗണ്‍ഷിപ്പിലും വലിയ രീതിയില്‍ മണ്ണ് കൂട്ടിയിട്ടിട്ടുണ്ട്. നേരത്തെ ഒരു ദിവസം മഴ പെയ്തപ്പോള്‍ അര്‍ദ്ധരാത്രി ഈ മണ്ണ് മുഴുവന്‍ ടൗണ്‍ഷിപ്പില്‍ വ്യാപകമായി ഒഴുകിയിരുന്നു. അവിടെയും നിര്‍ദ്ദേശം കൊടുത്തതാണ്. ആ നിര്‍ദ്ദേശത്തിലും തൃപ്തികരമായ രീതിയില്‍ അല്ല മുന്നോട്ടു പോയിട്ടുള്ളത്. അവിടെയും ഗൗരവത്തിലുള്ള ഇടപെടല്‍ ഉണ്ടാകും. നിലവില്‍ മീനങ്ങാടിയിലുള്ള എന്‍ഡിആര്‍എഫ് സംഘം അവിടെ എത്തിക്കഴിഞ്ഞു. ഫയര്‍ സര്‍വിസ് അവിടെ എത്തിയിട്ടുണ്ട്. കണ്ണൂരിലുള്ള എന്‍ഡിആര്‍എഫ് സംഘവും ഇവിടെയെത്തു. കൂടുതല്‍ ആരെങ്കിലും മണ്ണിനടിയില്‍പെട്ടോ എന്നുള്ള പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് പ്രവൃത്തി നടത്തരുതെന്നും പ്രവൃത്തിയുമായി ബന്ധപ്പെട്ട ആളുകള്‍ ഉണ്ടാവരുതെന്നും എട്ടു കുടുംബത്തെ മാറ്റി പാര്‍പ്പിക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
മഴ കനത്ത സാഹചര്യത്തില്‍ വയനാട്ടിലും കോഴിക്കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തസാധ്യതയെയും സൂചിപ്പിക്കുന്നു. വൈത്തിരിയില്‍ 123 മില്ലിമീറ്ററും മാനന്തവാടിയില്‍ 64 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 2024 ജൂലൈ 30ന് ഏറ്റവും വലിയ ദുരന്തത്തില്‍ 298 പേര്‍ക്ക് ജീവന് നഷ്ടമായി. സമുദ്രനിരപ്പില്‍ നിന്ന് 1,550 മീറ്റര്‍ ഉയരത്തില്‍ പുലര്‍ച്ചെ 1:30 നും 4:00 നും ഇടയിലാണ് ഈ ഉരുള്‍പൊട്ടലുണ്ടായത്. 86,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഉണ്ടായ ഈ ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ 8 കിലോമീറ്ററോളം ദൂരേക്ക് ഒഴുകിയെത്തി.
