ഓപ്പറേഷന് തൂഫാന് ഐക്യദാര്‍ഢ്യവുമായി നന്മ മേപ്പയൂര്‍

ദുബൈ: പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ വിദഗ്ധനും അധ്യാപകനും കണ്‍സള്‍ട്ടന്റ് എന്‍ജിനീയറും എഴുത്തുകാരനുമായിരുന്ന പ്രൊഫ.കെ.കെ അബ്ദുല്‍ ഗഫാര്‍ (88) അന്തരിച്ചു. യുഎഇ, സൗദി, ഖത്തര്‍ എന്നിവിടങ്ങളില്‍ പ്രവാസിയായിരുന്നു. ഖബറടക്കം കാസര്‍ഗോഡ് ചൗക്കി കുന്നില്‍ റിഫായ് മസ്ജിദില്‍ ജൂലൈ ആറിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് ശേഷം നടക്കും. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അജ്മാന് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ സീനിയര്‍ ഡയറക്ടറായും കമ്മീഷനിങ് ലീഡായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗദി അരാംകോ ടെക്നിക്കല്‍ സര്‍വീസസ് കമ്പനിയില്‍ കണ്‍സള്‍ട്ടന്റ് എന്‍ജിനീയറായും, കൊല്ലം ടി കെ എം കോളേജ് ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളില്‍ പ്രൊഫസറായും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലും യുഎഇയിലുമായി നിരവധി സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഞാന്‍ സാക്ഷി എന്ന അദ്ദേഹത്തിന്റെ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയാണ് പ്രകാശനം ചെയ്തത്.
ഭാര്യ: ജമീല ശംനാട്. മക്കള്‍: ഡോ. ഷാജിര്‍ ഗഫാര്‍ (ദുബൈ), ഡോ. ഫരീദ ഗഫാര്‍ (ദുബൈ), ഡോ. ജമാലുന്നിസ ഗഫാര്‍ (ദുബൈ), എന്‍ജി. ഷഹനാസ് ഗഫാര്‍ (ഖത്തര്‍).