എംഎസ്എസിന് ദുബൈ സര്‍ക്കാരിന്റെ ഇത്റ എക്സലന്‍സ് അവാര്‍ഡ്; 146 സംഘടനകളില്‍ മികച്ചത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് മുകളില്‍ വന്‍ സ്ഫോടന ശബ്ദം. യെമനിലെ ഹൂതി വിമതര്‍ തൊടുത്ത മിസൈലുകളും ഡ്രോണുകളും സൗദി സായുധ സേന വിജയകരമായി തകര്‍ത്തു. അര്‍ദ്ധരാത്രിയോടെയാണ് റിയാദില്‍ വന്‍ സ്ഫോടന ശബ്ദം കേട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയും പ്രദേശവാസികളും സ്ഥിരീകരിച്ചു. വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധികം വൈകാതെ പിന്‍വലിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വീടുകള്‍ കുലുങ്ങിയതായി വടക്കന്‍, കിഴക്കന്‍ റിയാദിലെ നിവാസികള്‍ വ്യക്തമാക്കി.
ഹൂതികള്‍ റിയാദിലേക്ക് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമപ്രതിരോധ സേന തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഒരു ക്രൂയിസ് മിസൈലും ജിദ്ദ തുറമുഖത്തിന് സമീപം ഒരു ഡ്രോണും തകര്‍ത്തു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സൗദി സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍-മല്‍ക്കി വ്യക്തമാക്കി.



