
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: വ്യാജ വ്യാപാരമുദ്രകളോടെ മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന വ്യാജ ഉല്പന്നങ്ങള് കണ്ടുകെട്ടാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയം റെയ്ഡ് ശക്തമാക്കി. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഈ വര്‍ഷത്തിന്റെ ആദ്യപകുതി വരെ പ്രാദേശിക വിപണികളില്‍ നടത്തിയ പരിശോധനകളില്‍ 620 നിയമലംഘനങ്ങള്‍ കണ്ടെത്തി. മന്ത്രാലയം ഉദ്യോഗസ്ഥര്‍ 4,444 പരിശോധനകളാണ് ഈ കാലയളവില്‍ സംഘടപ്പിച്ചത്. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണ സംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങളും നിയമനിര്‍മ്മാണങ്ങളും തുടര്‍ച്ചയായി സജീവമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങള്‍ ഉറപ്പുനല്‍കാനും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ പാലിച്ചുകൊണ്ട് ഊര്‍ജ്ജസ്വലമായ വിപണികളുള്ള സുസ്ഥിരമായ ഉപഭോക്തൃ അന്തരീക്ഷം ഉറപ്പാക്കാനും യുഎഇ ലക്ഷ്യമിടുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ സംവിധാനം കൃത്യമായ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കുകയും സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങളുടെ കൃത്യത ഉറപ്പുവരുത്തുകയും ചെയ്യും.