
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തുകയും ശബ്ദമലിനീകരണമുണ്ടാക്കുകയും ചെയ് ത 23 വാഹനങ്ങള്‍ 24 മണിക്കൂറിനകം ദുബൈ പൊലീസ് പിടികൂടി. അല്‍ഖവാനീജ് പൊലീസ് സ്റ്റേഷന്റെ യും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓപ്പറേഷന്‍സിന്റെയും സഹകരണത്തോടെയാണ് ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് അല്‍ഖവാനീജ് ഏരിയയില്നിന്നും വാനഹങ്ങള്‍ പിടികൂടിയത്. വ ലിയ ശബ്ദത്തിനും ശല്യത്തിനും കാരണമാകുന്നവിധം നിയമവിരുദ്ധ മാറ്റങ്ങള്‍ വരുത്തിയ മൂന്ന് മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
‘എല്ലാവര്ക്കും സുരക്ഷിതമായ പാത’ എന്ന മുദ്രാവാക്യത്തില്‍ ആരംഭിച്ച ട്രാഫിക് ബോധവല്‍ക്കര ണ കാമ്പെയ്നുകളുടെ ഭാഗമാണ് പിടിച്ചെടുക്കലെന്ന് ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെ തിരെ 24 ട്രാഫിക് പിഴകള്‍ ചുമത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുക, സ മൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ള റോഡ് ഉപയോക്താക്കള്‍ക്കിടയിലും അവബോധം വര്‍ദ്ധിപ്പിക്കു ക, അപകടങ്ങള്‍ വിശിഷ്യാ ഗുരുതരമായ അപകടങ്ങള്‍ കുറക്കുക, ട്രാഫിക് ഉത്തരവാദിത്ത സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാഹനം പിടിച്ചെടുക്കല്‍ സംബന്ധിച്ച 2023-ലെ 30ലെ ആര്‍ട്ടിക്കിള്‍ രണ്ടനുസരിച്ച് ഓപ്പറേഷന് സമയത്തോ ഡ്രൈവിങ്ങിനിടെയോ അമിത വേഗതയോ അമിത ശബ്ദമോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വരുത്തുന്ന വാഹനങ്ങള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഇംപൗണ്ട്മെന്റ് നിര്‍ബന്ധമാണെന്ന് അല്‍മസ്റൂയി വിശദീകരിച്ചു. ഇത്തരം കേസുകളില്‍ കണ്ടുകെട്ടിയ വാഹനം വിട്ടുനല്‍കുന്നതിനുള്ള പിഴ 10,000 ദിര്‍ഹം വരെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഞ്ചിന് സ്പീഡ് വര്‍ധിപ്പിക്കുകയും ശബ്ദവും ശല്യവും ജനവാസ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യകള്‍ വാഹനങ്ങളില്‍ സജ്ജീകരി ക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്കി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പൊതുസുരക്ഷ യും അപകടകരമാക്കുന്നതും റോഡുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതുമായ അശ്രദ്ധമായി വാഹനമോടി ക്കുന്നതിനെതിരെ അദ്ദേഹം ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി. ദുബൈ പോലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ ലഭ്യമായ ‘പോലീസ് ഐ’ അല്ലെങ്കില്‍ ‘ഞങ്ങള്‍ എല്ലാവരും പോലീസ്’ സേവനങ്ങള്‍ വഴിയോ 901എന്ന നമ്പറില്‍ വിളിച്ചോ ഇത്തരം കുറ്റങ്ങള്‍ അറിയിക്കുവാന്‍ അല്‍ മസ്റൂയി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘എല്ലാവര്ക്കും സുരക്ഷിതമായ പാത’ എന്നതിനെ പിന്തുണക്കാ ന് അദ്ദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.