ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

മഡ്രിഡ്: `.എന്റെ സമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടു. എനിക്ക് ഇപ്പോള്‍ യാതൊരു സ്വകാര്യതയുമില്ല’. ഒരൊറ്റ ലോകകപ്പ് കൊണ്ട് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ വാക്കുകളാണിത്.
കഴിഞ്ഞ ലോകകപ്പില്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ച വൊസീന്യയുടെ മികവിലാണ് കേപ് വെര്‍ദെ ടീം ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ വരെയെത്തിയത്. സ്പെയിന്, അര്‍ജന്റീന ടീമുകള്‍ക്കെതിരേ നടത്തിയ പ്രകടനമാണ് വൊസീന്യക്ക് ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്. സമൂഹ മാധ്യമങ്ങളിലും ഫോളോവേഴ്സ് കുത്തനെ കൂടി. ഇതിനിടെയാണ് പുതിയ പ്രതികരണവുമായി താരം രംഗത്തെത്തിയത്. പ്രശസ്തി കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണെന്നും റസ്റ്ററന്റില്‍ പോലും ആളുകള്‍ വന്ന് ഫോട്ടോയെടുക്കുന്നതായും വൊസീന്യ പറഞ്ഞു.
ഞാന്‍ പുറത്തുപോയാലും റസ്റ്ററന്റില്‍ പോയാലും, എന്നോടൊപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നവരോ ഓട്ടോഗ്രാഫ് ചോദിക്കുന്നവരോ എപ്പോഴും കാണും. അല്ലെങ്കില്‍ ആരെങ്കിലും എന്നെ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടാകും. പലരും പ്രശസ്തരാകാനും പൊതുരംഗത്ത് അറിയപ്പെടാനും ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ ആ യാഥാര്‍ത്ഥ്യത്തിന്റെ നല്ല വശം മാത്രമേ കാണുന്നുള്ളൂ. കേപ് വെര്‍ദെയിലെ തന്റെ അമ്മയുടെ വീട്ടില്‍ ഇപ്പോള്‍ ദിവസവും ആരാധകര്‍ എത്താറുണ്ട്. ഇന്നത്തെ എന്റെ ജീവിതമാണോ പണ്ടത്തെ ജീവിതമാണോ വേണ്ടതെന്ന് ചോദിച്ചാല്‍, ഞാന്‍ പണ്ടത്തെ ജീവിതം തിരഞ്ഞെടുക്കുമെന്നും വൊസീന്യ പറഞ്ഞു.