അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ലിസ്ബണ്‍: പരിശീലകന് ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്യാമ്പ് വിട്ടുപോയ പശ്ചാത്തലത്തില്‍, വിഷയം പരിഹരിക്കാനും താരത്തിന്റെ അന്താരാഷ്ട്ര കരിയര്‍ പെട്ടെന്ന് അവസാനിക്കുന്നത് തടയാനുമായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് (എഫ്പിഎഫ്) അടിയന്തര ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു.
ഡെന്മാര്ക്കിനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായി കോപ്പന്‍ഹേഗനിലെ പരിശീലന ക്യാമ്പില്‍ നിന്നാണ് റൊണാള്‍ഡോ അപ്രതീക്ഷിതമായി മടങ്ങിയത്. താരം ടീമില്‍ ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് പരിശീലകന് ജോര്‍ജ്ജ് ജീസസ് വ്യക്തമാക്കിയതാണ് റൊണാള്‍ഡോയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോന്‍സയും പരിശീലകനും റൊണാള്‍ഡോയെ അനുനയിപ്പിക്കാന്‍ വിമാനത്താവളം വരെ പിന്തുടര്ന്നുവെങ്കിലും, താരം മഡ്രിഡിലേക്ക് സ്വകാര്യ വിമാനത്തില്‍ മടങ്ങുകയായിരുന്നു. റൊണാള്‍ഡോയുടെ സമ്മതത്തോടെ അടുത്ത ആഴ്ച തന്നെ ഒരു സംയുക്ത യോഗം വിളിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഫെഡറേഷന് ലക്ഷ്യമിടുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ‘കൃത്യ സമയത്ത്’ വ്യക്തമാക്കുമെന്ന് റൊണാള്‍ഡോ പ്രതികരിച്ചിട്ടുണ്ട്.
പോര്‍ച്ചുഗല്‍ കോച്ച് ജോര്‍ജ് ജീസസുമായി പ്രധാനമന്ത്രി ലൂയിസ് മോണ്ടിനെഗ്രോ ഫോണില്‍ വിളിച്ച് ദീര്‍ഘനേരം സംസാരിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. പ്രശ്ന പരിഹാരത്തിന് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോന്സയോട് കാര്യക്ഷമമായി ഇടപെടാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.
റൊണാള്‍ഡോയുടെ ഈ അപ്രതീക്ഷിത തീരുമാനവും തുടര്‍ന്നുണ്ടായ വിവാദങ്ങളും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിന്റെ സോഷ്യല്‍ മീഡിയ പേജുകളെയും ബാധിച്ചു. റൊണാള്‍ഡോ ക്യാമ്പ് വിട്ടതിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് 15 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കുറഞ്ഞത്.