യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

ലിസ്ബന്: ദേശീയ ടീം ക്യാമ്പ് വിട്ട പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ആറു മാസം വരെ വിലക്ക് നേരിടേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. നേഷന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ മാത്രം കളിച്ച റൊണാള്‍ഡോ, കോപ്പന്‍ഹേഗനില്‍ ഡെന്മാര്ക്കിനെതിരെ നടന്ന മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം കിട്ടില്ലെന്ന് അറിഞ്ഞതോടെയാണ് ടീം വിട്ടത്. പരിശീലകന് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു താരത്തിന്റെ അപ്രതീക്ഷിത നീക്കം. കഴിഞ്ഞദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ റൊണാള്‍ഡോ തന്റെ തീരുമാനത്തെക്കുറിച്ച് തുറന്നുപറയുകയും, ആരാധകരോടും സഹതാരങ്ങളോടും ക്ഷമ ചോദിക്കുകയും തനിക്ക് പിഴ ചുമത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്റെ (എഫ്പിഎഫ്) അച്ചടക്ക നിയമാവലി അനുസരിച്ച്, ‘ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താരം, കൃത്യമായ കാരണമില്ലാതെ ദേശീയ ടീമിന്റെയോ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്റെയോ അല്ലെങ്കില്‍ പോര്ച്ചുഗലിന്റെയോ പരിശീലന സെഷനിലോ മത്സരത്തിലോ മറ്റു പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കാതിരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍, അയാള്‍ക്ക് ഒരു മാസം മുതല്‍ ആറു മാസം വരെ സസ്പെന്‍ഷനും പിഴയും ശിക്ഷയായി ലഭിക്കും.”
പോര്‍ച്ചുഗീസ് മാധ്യമമായ ‘എ ബോള’യുടെ നിയമവിദഗ്ദ്ധന്‍ ഗോണ്‍സാലോ അല്‍മേഡയുടെ അഭിപ്രായത്തില്‍, റൊണാള്‍ഡോ ദേശീയ ടീം ക്യാംപ് വിട്ട നിമിഷം മുതല്‍ തന്നെ അദ്ദേഹത്തിന്റെ സസ്പെന്ഷന് ഫലത്തില്‍ ആരംഭിച്ചിട്ടുണ്ട്. റൊണാള്‍ഡോയ്ക്ക് ശിക്ഷ ലഭിക്കുമെന്നത് ഉറപ്പാണെങ്കിലും, ചില ഘടകങ്ങള്‍ അദ്ദേഹത്തിന് അനുകൂലമായി വന്നേക്കാമെന്ന് അല്‍മേഡ വ്യക്തമാക്കി.
ടീം ക്യാമ്പില്‍ നിന്ന് ഇറങ്ങിപ്പോയെങ്കിലും, രാജ്യത്തിന് വേണ്ടി കളിക്കാനുള്ള തന്റെ ആഗ്രഹം ശക്തമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു. ഫെഡറേഷന് നല്കുന്ന ശിക്ഷ സ്വീകരിക്കും. ടീമംഗങ്ങളോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നതായും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.