ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ചു; ഇന്ത്യന്‍ അംബാസഡര്‍ ആശുപത്രിയിലെത്തി

കോപ്പന്‍ഹേഗന്‍: ക്രിസ്റ്റ്യാനോ റോണാള്‍ഡോ പോര്‍ച്ചുഗലിന്റെ നാഷണല്‍ ടീം ക്യാംപ് വിട്ടതിന്റെ ഞെട്ടലില്‍ ആരാധകര്‍. തന്റെ തീരുമാനത്തിന് പിന്നിലെ സത്യം യഥാസമയം വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് പോര്‍ച്ചുഗീസ് നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്യമ്പ് വിട്ടത്. ഡെന്മാര്ക്കിനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന് തൊട്ടുമുമ്പ് കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്നാണ് റൊണാള്‍ഡോ മടങ്ങിയത്.
പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് പെഡ്രോ പ്രോന്‍സയുമായി സംസാരിച്ചതിനും പരിശീലകന് ജോര്‍ജ്ജ് ജീസസിന്റെ വാര്‍ത്താസമ്മേളനത്തിനും ശേഷമാണ് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം പങ്കുവെച്ചത്. തന്റെ മടങ്ങിപ്പോക്കിന്റെ കാരണങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ക്ക് യഥാസമയം വ്യക്തമാക്കുമെന്ന് അദ്ദേഹം കുറിച്ചു. സഹതാരങ്ങള്‍ക്കും പോര്‍ച്ചുഗല്‍ ടീമിനും വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.
ഞായറാഴ്ച നോര്‍വേയ്ക്കെതിരെ പോര്‍ച്ചുഗല്‍ 2-1 ന് ജയിച്ച മത്സരത്തില്‍ റൊണാള്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലായിരുന്നു. പകരക്കാരനായി കളത്തിലിറക്കാമെന്ന് പരിശീലകന് ജോര്‍ജ്ജ് ജീസസ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തെ ഇറക്കിയില്ല. രണ്ടാം പകുതിയില്‍ വാം-അപ്പ് ചെയ്യിച്ചെങ്കിലും ജോര്‍ജ്ജ് ജീസസ് റൊണാള്‍ഡോയെ കളത്തിലിറക്കാന്‍ തയ്യാറായില്ല. മത്സരം അവസാനിച്ചയുടന്‍, സഹതാരങ്ങള്‍ക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ നില്‍ക്കാതെ പ്രകോപിതനായ റൊണാള്‍ഡോ ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോയിരുന്നു. തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പരിക്കൊന്നുമില്ലാതിരുന്നിട്ടും ടീമിനൊപ്പം പരിശീലനം നടത്തുന്നതിന് പകരം റൊണാള്‍ഡോ ജിമ്മിലാണ് സമയം ചെലവഴിച്ചത്.
റൊണാള്‍ഡോയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഡെന്മാര്ക്കിനെതിരായ മത്സരത്തില്‍ അദ്ദേഹം ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്നും പകരക്കാരുടെ ബെഞ്ചിലായിരിക്കുമെന്നും ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ്ജ് ജീസസ് വ്യക്തമാക്കിയിരുന്നു. താനാണ് പരിശീലകനെന്നും അതിനാല്‍ ടീം തിരഞ്ഞെടുപ്പിലെ തീരുമാനങ്ങള്‍ തന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് റൊണാള്‍ഡോ ക്യാമ്പ് വിട്ടത്. റൊണാള്‍ഡോ ക്യാമ്പ് വിട്ടതായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനും സ്ഥിരീകരിച്ചു.
ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സന്ദേശത്തിന്റെ സ്വഭാവം അദ്ദേഹം അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പോര്‍ച്ചുഗലിനായി 234 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടിയ റൊണാള്‍ഡോ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമാണ്. പരിശീലനകനുമായുള്ള ഭിന്നതയാണ് ക്യാമ്പ് വിടാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.