ഐ.ഐ.സി നാനോ ഫുട്ബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 27 ന്; ട്രോഫി റിവീല്‍ ചെയ്തു

കൊച്ചി: പ്രതിസന്ധിയിലായ ഐഎസ്എല്‍ ക്ലബ്ബ് കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഏറ്റെടുക്കാന്‍ ഷാര്‍ജ രാജകുടുംബാംഗം തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഷാര്‍ജ രാജകുടുംബാംഗവും പ്രമുഖ വ്യവസായിയുമായ ശൈഖ് അഹമ്മദ് ബിന്‍ ഫൈസല്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഉടന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
വിദേശത്ത് റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ നിക്ഷേപമുള്ള അല്‍ ഖാസിമി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥത ക്ലബ്ബിന്റെ ഭാവിക്കും പ്രവര്‍ത്തനങ്ങള്‍ക്കും വന്‍ കുതിപ്പേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബെംഗളൂരുവിലെ പ്രമുഖ ഗള്‍ഫ് മലയാളി സംരംഭകനും ഈ നിക്ഷേപക കൂട്ടായ്മയില്‍ ഭാഗമാണ്.
ഏകദേശം 100 കോടി രൂപയ്ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ കൈമാറ്റം നടക്കുന്നത്. നിലവിലെ ഉടമകളായ മാഗ്നം സ്പോര്‍ട്സിന് കരാറിന്റെ ആദ്യ ഗഡു തുക കൈമാറിയതായാണ് വിവരങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, ന്യൂകാസില്‍ യുണൈറ്റഡ് തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ മാതൃകയില്‍ അറബ് മേഖലയിലെ സമ്പന്ന നിക്ഷേപകര്‍ ക്ലബ്ബിലേക്ക് എത്തുന്നതോടെ ടീമിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാകുകയും മികച്ച താരങ്ങളെ എത്തിക്കാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.