അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ലിസ്ബന്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ദേശീയ ടീമിന്റെ പരിശീലനക്യാംപ് വിട്ടങ്കിലും ഡെന്മാര്ക്കിനെതിരെ മിന്നുന്ന ജയം നേടി പോര്‍ച്ചുഗല്‍. ഡെന്മാര്ക്കിനെതിരെ നടന്ന യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. 41 കാരനായ റൊണാള്‍ഡോയ്ക്ക് പകരം ടീമിലിടം നേടിയ ഗോണ്‍സാലോ റാമോസ് ഗോളിടിച്ചുകൊണ്ട് മികച്ച തുടക്കം കുറിച്ചു.
ജാവോ കാന്‍സെലോയുടെ ആദ്യ ഗോളിന് വഴിയൊരുക്കുകയും 23ാം മിനിറ്റില്‍ മിക്കല്‍ ഡാംസ്ഗാര്‍ഡിലൂടെ ഡെന്മാര്ക്ക് സമനില പിടിച്ചതിന് തൊട്ടുപിന്നാലെ (രണ്ട് മിനിറ്റിനുള്ളില്‍) പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ നേടുകയുമാണ് റാമോസ് ചെയ്തത്. ക്രിസ്റ്റ്യാനോയുടെ ജഴ്സി നമ്പറായ 7, റാഫേല്‍ ലിയാവോ ആണ് ധരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. നിരവധി അവസരങ്ങള്‍ പാഴാക്കിയ ലിയാവോയെ 63ാം മിനിറ്റില്‍ പരിശീലകന് തിരിച്ചു വിളിച്ചു.
ഡെന്മാര്ക്കിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തില്ലെന്നു പോര്‍ച്ചുഗല്‍ പരിശീലകന് ജോര്‍ജി ജെസ്യൂസ് അറിയിച്ചതിനു പിന്നാലെയാണു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്യാംപ് വിട്ടത്. ടീം വിടാനുള്ള തീരുമാനം ക്രിസ്റ്റ്യാനോ സമൂഹമാധ്യമത്തിലൂടെ അറിയിച്ചതിനു പിന്നാലെ, ജോര്ജിക്കും പോര്‍ച്ചുഗല്‍ ഫെഡറേഷനുമെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പോര്‍ച്ചുഗല്‍ ടീമിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകള്‍ ലക്ഷക്കണക്കിനുപേര്‍ അണ്‍ഫോളോ ചെയ്തു.