സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: കപ്പലുകള്‍ക്ക് നേരെയുണ്ടായ ഇറാന് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടതില്‍ യുഎഇ ഇന്ത്യന്‍ എംബസി അനുശോചനം രേഖപ്പെടുത്തി. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പരിക്കേറ്റവര്‍ക്കും കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിനായി പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെയാണ് ഇറാന് ആക്രമണമുണ്ടായത്. മരണപ്പെട്ട നാവികന് മൊസാംബ എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ആക്രമണത്തില്‍ ആകെ എട്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ ആറ് പേര് ഇന്ത്യന്‍ പൗരന്മാരും രണ്ട് പേര് ഉക്രെയ്ന് പൗരന്മാരുമാണ്. പരിക്കേറ്റ എട്ട് പേരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാന്‍ കടല്‍ത്തീരത്തിനടുത്തുള്ള ഹോര്‍മുസ് കടലിടുക്കിലൂടെ പോവുകയായിരുന്ന ഈ കപ്പലുകള്‍ക്ക് നേരെ ഇറാന് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.