സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

അബുദാബി: ഒരു പ്രശസ്ത റസ്റ്റോറന്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ക്ക് ആകെ 81,000 ദിര്‍ഹം പിഴയും നഷ്ടപരിഹാരവും നല്കാന് അബുദാബി കോടതി ഉത്തരവിട്ടു. ഇത് സാധുവായ ഉപഭോക്തൃ വിമര്‍ശനമല്ല, മറിച്ച് വ്യക്തിപരമായ അപകീര്‍ത്തിപ്പെടുത്തലാണെന്ന് കോടതി കണ്ടെത്തിയതായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പ്രതിചേര്‍ക്കപ്പെട്ട പ്രതിയായ ഇന്‍ഫ്ളുവന്‍സര്‍ റസ്റ്റോറന്റില്‍ വീഡിയോ ചിത്രീകരിച്ച് അത് സ്വന്തം സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കുകയും, റസ്റ്റോറന്റ് ഉടമയുടെ സത്യസന്ധതയെയും ബിസിനസ് രീതികളെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തന്റെ വ്യക്തിപരവും വ്യാപാരപരവുമായ പ്രതിച്ഛായയ്ക്ക് ഗുരുതരമായ നാശമുണ്ടായെന്ന് ചൂണ്ടിക്കാട്ടി റസ്റ്റോറന്റ് ഉടമ പരാതി നല്കി. അന്വേഷണത്തിനിടെ വീഡിയോ ചിത്രീകരിച്ചതും സ്വന്തം അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ചതും പ്രതി സമ്മതിച്ചു. എന്നാല്‍ അത് ഒരു ഉപഭോക്തൃ വിമര്‍ശനം മാത്രമായിരുന്നുവെന്നാണ് അവര്‍ വാദിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ വീഡിയോ റസ്റ്റോറന്റിന്റെ സേവനങ്ങളെയോ ഉല്‍പ്പന്നങ്ങളെയോ വിലയിരുത്തുന്നതല്ലെന്നും, വ്യക്തികള്‍ക്കെതിരെ നേരിട്ടുള്ള അധിക്ഷേപവും അപമാനകരമായ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നും കണ്ടെത്തി. വസ്തുനിഷ്ഠമായ വിലയിരുത്തലിന് പകരം വ്യക്തിഹത്യയാണ് വീഡിയോയുടെ ലക്ഷ്യമെന്നും അധികൃതര്‍ വിലയിരുത്തി. തുടര്‍ന്ന് കോടതി പ്രതിയെ കുറ്റക്കാരിയാക്കി 30,000 ദിര്‍ഹം പിഴ ചുമത്തി. വീഡിയോ ഉടന്‍ നീക്കം ചെയ്യാനും അത് ചിത്രീകരിക്കാനും പ്രസിദ്ധീകരിക്കാനും ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.
ക്രിമിനല്‍ ശിക്ഷയ്ക്ക് പുറമെ, പരാതിക്കാരന് താല്‍ക്കാലിക സിവില്‍ നഷ്ടപരിഹാരമായി 51,000 ദിര്‍ഹം കൂടി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതോടെ ആകെ പിഴ 81,000 ദിര്‍ഹമായി. വിമര്‍ശനവും അപകീര്‍ത്തിപ്പെടുത്തലും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീര്‍ത്തിപ്പെടുത്തുന്നതിന് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അബുദാബി കോടതി മുന്നറിയിപ്പ് നല്കി. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെങ്കിലും, ഒരു വ്യക്തിയുടെ പ്രശസ്തിയെ തകര്‍ക്കുന്ന തരത്തിലുള്ള ആരോപണങ്ങളോ അധിക്ഷേപപരമായ പരാമര്‍ശങ്ങളോ യുഎഇ നിയമപ്രകാരം അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കം മറ്റുള്ളവരുടെ പ്രശസ്തിക്ക് ദോഷം വരുത്തുന്നുവെങ്കില്‍ അതിന് നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. യുഎഇ ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 425 പ്രകാരം, മറ്റൊരാളെക്കുറിച്ച് പൊതുവേദിയില്‍ അവരുടെ പ്രശസ്തിക്ക് ഹാനികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ 20,000 ദിര്‍ഹം വരെ പിഴയോ ലഭിക്കാം. പത്രങ്ങളിലൂടെയോ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇത്തരം അപകീര്‍ത്തിപ്പെടുത്തല്‍ നടത്തിയാല്‍ അത് കൂടുതല്‍ ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുകയും ശിക്ഷ കര്‍ശനമാകുകയും ചെയ്യും. കൂടാതെ, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ഒരാളെ അപമാനിക്കുകയോ, സമൂഹത്തില്‍ അദ്ദേഹത്തെ അവഹേളിക്കപ്പെടാന്‍ ഇടയാക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്താല്‍ 250,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും തടവുശിക്ഷയും ലഭിക്കാമെന്നും നിയമം വ്യക്തമാക്കുന്നു.