സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ദുബൈ: വൈദ്യുതി വിതരണ മേഖലയില്‍ ദുബൈ ലോകത്തിന്റെ നെറുകയില്‍. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി-ദീവ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലെ 13 പ്രധാന പ്രകടന സൂചകങ്ങളില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി. മിടുക്ക് അളക്കേണ്ടത് വലിപ്പം കൊണ്ടല്ല, മറിച്ച് അതിന്റെ പ്രവര്‍ത്തന ക്ഷമതയും സ്വാധീനവും കൊണ്ടാണെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം. വൈദ്യുതി തടസ്സ വിഷയത്തിലാണ് ദുബൈ ലോകത്തെ ഞെട്ടിപ്പിക്കുന്നത്. ഒരു ഉപഭോക്താവിന് പ്രതിവര്‍ഷം ശരാശരി 0.82 മിനിറ്റ് (49 സെക്കന്‍ഡ്) മാത്രമാണ് വൈദ്യുതി തടസ്സപ്പെട്ടത്. ഇത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. കൂടാതെ വൈദ്യുതി വിതരണ ശൃംഖലയിലെ നഷ്ടം വെറും 2 ശതമാനവും, ജലവിതരണ ശൃംഖലയിലെ നഷ്ടം 4.4 ശതമാനവുമാണ്. ഇതും ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ പെടുന്നു. ശുദ്ധമായ ഊര്‍ജമാണ് വീണ്ടും ദുബൈയെ വേറിട്ടതാക്കുന്നത്. ദുബൈയുടെ ആകെ ഊര്‍ജ്ജത്തിന്റെ 21.5 ശതമാനത്തിലധികം ഇപ്പോള്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജമാണ്. 2030-ഓടെ ഇത് 36 ശതമാനമായി ഉയര്‍ത്തും. 2035 വരെയുള്ള സ്മാര്‍ട്ട് ഗ്രിഡ് പദ്ധതിക്കായി ദീവ 7 ബില്യണ്‍ ദിര്‍ഹം നിക്ഷേപിക്കുന്നുണ്ട്. തകരാറുകള്‍ മനുഷ്യസഹായമില്ലാതെ സ്വയം പരിഹരിക്കുന്ന അത്യാധുനിക സംവിധാനം ഇതിലുണ്ട്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍-സൈറ്റ് സോളാര്‍ പാര്‍ക്കാണ്. നിലവില്‍ 3,860 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന ഇതിന്റെ ശേഷി 2030-ഓടെ 8,000 മെഗാവാട്ടിലധികമായി ഉയര്‍ത്തും. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മുന്നോട്ട് വെച്ച ‘ദുബൈ-ഇറ്റ്’ (Dubai-It) എന്ന വികസന നയത്തിന്റെ വിജയമാണ് ഈ നേട്ടങ്ങളിലൂടെ വ്യക്തമാകുന്നത്. വെറും ആശയങ്ങള്‍ക്കപ്പുറം വേഗത്തിലുള്ളതും കൃത്യവുമായ നടപ്പിലാക്കലാണ് വിജയത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡമെന്ന് ദീവ തെളിയിക്കുന്നു.