ദുബൈയില്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അനുവദിച്ചത് 66,000 ഗോള്‍ഡന്‍ വിസകള്‍

ദുബൈ: രാജ്യ സുരക്ഷയും അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സജ്ജീകരണം ശക്തിപ്പെടുത്തുന്നതും ചര്‍ച്ച ചെയ്യാന്‍ യുഎഇ ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്നു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫോര്‍ ഓപ്പറേഷന്‍സ് അഫയേഴ്സും ഫെഡറല്‍ റെഡിനസ് ആന്‍ഡ് പ്രിപെയര്‍ഡ്നസ് അസസ്മെന്റ് ടീമുമാണ് സംയുക്ത ഏകോപന യോഗം ചേര്‍ന്നത്. ദുബൈ പോലീസ് അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. സാലിം അല്‍ ഹബ്സി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങള്‍, ഓപ്പറേഷന്‍സ്-പ്രതിസന്ധി മാനേജര്‍മാര്‍, വിവിധ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വര്‍ത്തമാനകാല സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി. അടിയന്തര സാഹചര്യങ്ങളെ കൂടുതല്‍ കാര്യക്ഷമമായി നേരിടുന്നതിനായി ആധുനിക സാങ്കേതികവിദ്യകള്‍, സ്മാര്‍ട്ട് സംവിധാനങ്ങള്‍, കൃത്രിമ ബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ പ്രത്യേകമായി വിലയിരുത്തി. അപകടസാധ്യതകള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിനും ഡാറ്റാ വിശകലനം മെച്ചപ്പെടുത്തുന്നതിനും അതിവേഗവും ഫലപ്രദവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും ഇത്തരം സാങ്കേതികവിദ്യകള്‍ സഹായകരമാകുമെന്ന് യോഗം വിലയിരുത്തി.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന നവീകരണ പദ്ധതികളുമായി ഈ പ്രവര്‍ത്തനങ്ങള്‍ യോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യോഗം ചൂണ്ടിക്കാട്ടി. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനവും സഹകരണവും കൂടുതല്‍ ശക്തിപ്പെടുത്തി അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള രാജ്യത്തിന്റെ തയ്യാറെടുപ്പ് വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ സംഘങ്ങളുടെ പ്രവര്‍ത്തന സജ്ജത ഉറപ്പാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം തുടരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിച്ചത്. അതിവേഗ പ്രതികരണശേഷി വര്‍ധിപ്പിക്കുക, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ അന്താരാഷ്ട്ര നിലവാരങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കുക എന്നിവയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.