ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയില്‍ രാവിലെ 11. 30നാണ് കൂടിക്കാഴ്ച. ലഹരി കേന്ദ്രങ്ങള്‍ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം. തമിഴ്നാട് സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞയാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബാംഗ്ലൂരില്‍ എത്തി കണ്ടിരുന്നു. ഇതിനിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗവും തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നതോടെ പദ്ധതി പൂര്ണവിജയിലെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.