സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: വേനലവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി ‘വേനല്‍ത്തുമ്പികള്‍ 2026’ എന്ന പേരില്‍ ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 9 വരെ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വേനലവധിക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമുഖരും പരിചയസമ്പന്നരുമായ വ്യക്തിത്വങ്ങളാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുക്കുക. ഇത്തവണ ക്യാമ്പ് നയിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ക്യാമ്പുകളിലൊന്നായി അറിയപ്പെടുന്ന ‘കളിയാട്ടം’ ക്യാമ്പിന്റെ പരിശീലകരായ അശ്വിനും ശരത്തുമാണ്. ഇരുവരും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത നാടക കൂട്ടായ്മയായ ‘കോഴിക്കോട് നാടക ചങ്ങായിസ്’ന്റെ സജീവ പ്രവര്‍ത്തകരുമാണ്. നാടകം, സംഗീതം, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, ആശയവിനിമയ പരിശീലനം എന്നിവ സമന്വയിപ്പിച്ചുള്ള അവരുടെ പരിശീലനരീതി കുട്ടികള്‍ക്ക് പുതുമയാര്‍ന്ന അനുഭവം സമ്മാനിക്കും.
ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ വെച്ച് ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായുള്ള യൂണിഫോമിന്റെ പ്രകാശനം എല്‍എല്‍എച്ച് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ലോണാ ബ്രിനെറ്റ് കെഎസ്സി ബാലവേദി അംഗം അഭിനവ് രാകേഷിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങില്‍ എല്‍എല്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിര്‍മല്‍ ചിയാരത്ത്, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സജീഷ് നായര്‍, ട്രഷറര്‍ ജുനൈദ് എന്നിവര്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഏകോപനത്തിനായി ഷെറിന് വിജയനെ ഡയറക്ടറായും, നിഖില്‍ ഹുസൈന്, സബിത എസ്. നായര്‍, അഡ്വ. സാജിത ചേലകുത്ത് എന്നിവരെ അസി. ഡയറക്ടറായും തെരഞ്ഞെടുത്തു. ക്യാമ്പിന് വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി സജീഷ് നായര്‍ അറിയിച്ചു.