യുഎഇയില്‍ വേനല്‍ക്കാലത്തിന് വിട; സെപ്റ്റംബര്‍ 23 മുതല്‍ ശരത്കാലം: ചൂട് ശമിക്കും

അബുദാബി: ഇന്ന് ഉച്ചയ്ക്ക് അല്‍ ഐന്‍-ദുബൈ റോഡിലെ അല്‍ ഹയര്‍ പ്രദേശത്ത് മഴ ലഭിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചതുപോലെ യുഎഇയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ കാറ്റും വീശി. ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 7.30 വരെ കിഴക്കന്‍ അബുദാബിയിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അതോടൊപ്പം മഴ ലഭിക്കാമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കുമെന്നും കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അവ മഴയ്ക്ക് കാരണമാകാമെന്നും എന്‍സിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. ഉയര്‍ന്ന താപനില തുടരുമെങ്കിലും, തെക്കുകിഴക്കന്‍, വടക്കുകിഴക്കന്‍ ദിശകളില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതോടെ തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഭാഗികമായി മുതല്‍ പൂര്‍ണമായും മേഘാവൃതമായ കാലാവസ്ഥ തുടരും. കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ വീണ്ടും ഇടിമിന്നല്‍ മേഘങ്ങള്‍ രൂപപ്പെടുകയും മഴ ലഭിക്കാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. അറേബ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ കടലിലും തിരമാലകള്‍ നേരിയതോ മിതമായതോ ആയിരിക്കും. ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരും.