സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

നാസ ബഹിരാകാശയാത്രികന് അനില്‍ മേനോന് ഇന്ന് രാത്രി ഇന്ത്യന്‍ സമയം 8.17-ന് സോയൂസ് പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടും. ബഹിരാകാശ നിലയത്തില്‍ എത്തിയ ശേഷം, ‘മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണം മെച്ചപ്പെടുത്തുന്നതിനും ഭൂമിയിലെ ജീവന് പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള’ ഗവേഷണങ്ങള്‍ അദ്ദേഹം നടത്തുമെന്ന് നാസ അറിയിച്ചു. റഷ്യന്‍ ബഹിരാകാശയാത്രികരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവര്‍ക്കൊപ്പമാണ് മേനോന് കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് യാത്ര തിരിക്കുന്നത്. ‘രണ്ട് പരിക്രമണ പഥങ്ങളിലൂടെയുള്ള മൂന്ന് മണിക്കൂര്‍ യാത്രയ്ക്ക്’ ശേഷം, പേടകം ബഹിരാകാശ നിലയത്തിന്റെ റഷ്യന്‍ നിര്‍മ്മിത ഭാഗമായ പ്രിചാല്‍ മൊഡ്യൂളുമായി ബന്ധിപ്പിക്കും. നിലയത്തില്‍ എത്തിയ ശേഷം, ഈ സംഘം നാസയുടെ ബഹിരാകാശയാത്രികരായ ജെസ്സിക്ക മെയര്‍, ജാക്ക് ഹാത്വേ, ക്രിസ് വില്യംസ്, ഇഎസ്എ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി) ബഹിരാകാശയാത്രിക സോഫി അഡെനോട്ട്, കൂടാതെ റോസ്കോസ്മോസ് യാത്രികരായ സെര്‍ജി കുഡ്-സ്വെര്‍ച്ച്കോവ്, സെര്‍ജി മികയേവ്, ആന്‍ഡ്രി ഫെദ്യയേവ് എന്നിവര്‍ക്കൊപ്പം ചേരും. ഇന്ത്യന്‍ വംശജനും മലയാളി വേരുകളുമുള്ള അനില്‍മേനോന്റെ ഈ വിജയയാത്രയെ ഇന്ത്യന്‍ സമൂഹം ഏറെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്.