കുവൈറ്റില്‍ ആക്രമണം നടത്തിയിട്ടില്ല; ഇറാന് വിദേശകാര്യ മന്ത്രി

ടെഹ്റാന്: കുവൈറ്റില്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാര് മരിക്കാനിടയായ ആക്രമണം സംശയാസ്പദമാണെന്നും ഇത് യുദ്ധത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് തോന്നുന്നതെന്നും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയെ വിളിച്ച് അദ്ദേഹം സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കുവൈറ്റുമായും ഇറ്റലിയുമായും സഹകരിക്കുമെന്നം അദ്ദേഹം പറഞ്ഞു.
മേഖലയില്‍ തങ്ങളുടെ സായുധ സേന യാതൊരുവിധ ആക്രമണമോ സൈനിക നടപടികളോ നടത്തിയിട്ടില്ലെന്ന് ഇറാന്റെ സൈനിക വക്താവ് ബുല്ഫസല് ഷെകാര്‍ച്ചി വ്യക്തമാക്കി. മേഖലയില്‍ യു.എസും ഇസ്രായേലും നടത്തുന്ന വ്യാജ നീക്കങ്ങളുടെയും ചാരപ്രവര്‍ത്തനങ്ങളുടെയും പശ്ചാത്തലം പരിശോധിക്കണമെന്നും, ഇത്തരം വ്യാജ ആരോപണങ്ങള്‍ മേഖലയില്‍ സംഘര്‍ഷവും അസ്ഥിരതയും വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും ഷെകാര്‍ച്ചി ആരോപിച്ചു.