ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷം ഡിസംബര്‍ 12ന്; മുഖ്യാതിഥി മന്ത്രി അബ്ദുല്‍ ഗഫൂര്‍

ഷാര്‍ജ: ഈ വര്‍ഷത്തെ യുഎഇ ദേശീയ ദിനം സമുചിതമായി ആഘോഷിക്കാന്‍ ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വിവിധ പരിപാടികളോടെ നടക്കുന്ന ഈദുല്‍ ഇത്തിഹാദ് ആഘോഷം ഡിസംബര്‍ 12ന് സാംസ്കാരിക സമ്മേളനത്തോടെയാണ് സമാപിക്കുക. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. ഡിസംബര്‍ 12ന് വൈകിട്ട് 5 മണി മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് സാംസ്കാരിക പരിപാടി നടക്കുക. നാട്ടിലെയും യുഎഇയിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ മുഖ്യാതിഥിയാവും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രഗത്ഭരും അറബ് പ്രമുഖരും ഷാര്‍ജ കെ.എം.സി.സി ആഘോഷ പരിപാടിയുടെ ഭാഗമാവും. പരിപാടിയില്‍ ഷാഫി കൊല്ലം നയിക്കുന്ന ഇശല്‍ സന്ധ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.
പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വേണ്ടി ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം, ഹാഷിം നൂഞ്ഞേരി ചെയര്‍മാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നിസാര്‍ തളങ്കര, ഡോക്ടര്‍ ഹുസൈന്, ബെന്‍സ് മുഹമ്മദ് ഹാജി എന്നിവരാണ് രക്ഷാധികാരികള്‍. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്മാരും ജില്ലാ പ്രസിഡണ്ടുമാരും വൈസ് ചെയര്മാന്മാരായിരിക്കും. മുജീബ് തൃക്കണാപുരം ജനറല്‍ കണ്‍വീനറും സംസ്ഥാന സെക്രട്ടറിമാരും ജില്ലാ ജനറല്‍ സെക്രട്ടറിമാരും കണ്‍വീനര്‍മാരും അബ്ദുറഹ്മാന് മാസ്റ്റര്‍ ട്രഷററായുമാണ് സംഘാടകസമിതി.
വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. ഫൈനാന്‍സ് കമ്മിറ്റി: ചെയര്മാന് അബ്ദുറഹ്മാന് മാസ്റ്റര്‍. വൈസ് ചെയര്മാന് സൈദ് മുഹമ്മദ്, അക്ബര്‍ തഖ്വ, കബീര്‍ ചാന്നാങ്കര. കണ്‍വീനര്‍ ബഷീര്‍ ഇരിക്കൂര്‍. അംഗങ്ങള്‍: ഷാനവാസ് കെ.എസ്, സി.ബി കരീം, അന്‍വര്‍ സാദത്ത്, റിയാസ് നടക്കല്‍, നസീര്‍ കുനിയില്‍, റിയാസ് ചെര്‍ക്കള, ഷംസുദ്ദീന് കല്ലുരാവി. റിസപ്ഷന് കമ്മിറ്റി: ചെയര്മാന് കബീര്‍ ചന്നാങ്കര. വൈസ് ചെയര്മാന് ഫസല്‍ തലശ്ശേരി. കണ്‍വീനര്‍: ഹമീദ് ബാബു. അംഗങ്ങള്‍: നാസര്‍ തായല്‍, സല്മാനുല്ഫാരിസ്, സമീര്‍ ചീരങ്കണ്ടി, സുബൈര്‍ കാഞ്ഞങ്ങാട്. കള്‍ച്ചറല്‍ കമ്മിറ്റി: ചെയര്മാന് റിയാസ് നടക്കല്‍. വൈസ് ചെയര്മാന് അന്‍വര്‍ സാദത്ത്, മഹ്മൂദ് മാട്ടുമ്മല്‍, നസറുദ്ദീന്‍ കൈപ്പമംഗലം. കണ്‍വീനര്‍: ഗഫൂര്‍ ബേക്കല്‍. അംഗങ്ങള്‍: സുബൈര്‍ പള്ളിക്കാല്‍, ഷബീര്‍ മാസ്റ്റര്‍, അഷ്റഫ് വെട്ടം, മുഹമ്മദ് മാട്ടുമ്മല്‍, ഷറഫുദ്ദീന് കല്പകഞ്ചേരി, ശരീഫ് പൈക്ക, റസാക്ക് മാണിക്കോത്ത്, ജലീല്‍ കടവത്ത്.
സ്റ്റേജ് ആന്‍ഡ് ഡെക്കറേഷന്: ചെയര്മാന് സിബി കരീം. വൈസ് ചെയര്മാന് റിസ ബഷീര്‍. കണ്‍വീനര്‍ റഫീഖ് നാദാപുരം. അംഗങ്ങള്‍: അറാഫത്ത് മാസ്തിഗുഡ, ജമാല്‍ തിരൂര്‍, ഷംസു കുബനൂര്‍, കബീര്‍ കെ. കെ അയ്ങ്കലം, ഷാഫി കുന്നില്‍ ബേവിഞ്ച, യൂസഫ് ഹാജി അരയി, അന്‍സാരി പള്ളിപ്പുഴ.
ഫുഡ് കമ്മിറ്റി: ചെയര്മാന് അക്ബര്‍ തഖ്വ, കണ്‍വീനര്‍ സി.കെ കുഞ്ഞബ്ദുള്ള. അംഗങ്ങള്‍: മുഹമ്മദ് അലി ഇരിക്കൂര്‍, കരീം കൊളവയല്‍, ജമാല്‍ തിരൂര്‍, എം.എസ് ശരീഫ് ചെങ്കള. ഹസ്സന് ബാവ മവ്വല്‍. സ്പോര്‍ട്സ് കമ്മിറ്റി: ചെയര്മാന് ഷാനവാസ്, വൈസ് ചെയര്മാന് കണ്വീനര്റിയാസ് കാന്തപുരം, കോഡിനേറ്റര്‍ ഫര്‍ഷാദ് ഒതുക്കുങ്ങല്‍. അംഗങ്ങള്‍: ഖാദര്‍ പാലോത്ത്, സക്കീര്‍ തളിപ്പറമ്പ്, ഫാറൂഖ് ബെളളുറടുക്ക അനീസ് അഴീക്കോട് ഷമീല്‍ ഷാജി നൂല്‍പാടത്ത് നസറുദ്ദീന്ചാവക്കാട്, ഇസ്മായില്‍, അഷ്റഫ് വെട്ടം. മീഡിയ: ചെയര്മാന് മുജീബ് തൃക്കണാപുരം, കണ്‍വീനര്‍: അര്‍ഷാദ് അബ്ദുല്‍ റഷീദ്. അംഗങ്ങള്‍: ഹാരിസ് കയ്യാല, നുഫൈല്‍ പുത്തന്‍ ചിറ, നാസര്‍ കല്ലിങ്കല്‍, ഷാഫി തച്ചങ്ങാട്, ഷെരീഫ് പൈക്ക, ഹബീബ് കെ.എം.പി സലാം, ഫൈസല്‍ കോടശേരി മുനീര്‍ വേങ്ങര, നൌഷാദ് വേങ്ങര, റംസി മഞ്ചേരി ജാസിം കല്ലൂരാവി. വളണ്ടിയര്‍ കമ്മിറ്റി: ചെയര്മാന് കബീര്‍ ചന്നാങ്കര, കണ്‍വീനര്‍: സി.കെ കുഞ്ഞബ്ദുള്ള, ക്യാപ്റ്റന്‍ ഹക്കീം കരുവാടി, വൈസ് ക്യാപ്റ്റന്‍ റിയാസ് കാന്തപുരം.