റാസല്‍ഖൈമ അപകടം: മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കും

റിയാദ്: 2019 നും 2025 അവസാനത്തിനും ഇടയില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി സൗദി അറേബ്യ. ഐക്യരാഷ്ട്രസഭയുടെ ടൂറിസം വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030-ഓടെ പ്രതിവര്‍ഷം 15 കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുകയാണ്.
ബജറ്റ് 2027 ഫോറത്തില്‍ നിക്ഷേപ അവസരങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലകളിലൊന്നാണ് വിനോദസഞ്ചാരമെന്നും ആഗോള തൊഴില്‍ ശക്തിയുടെ 10 ശതമാനത്തോളം ഈ മേഖലയിലാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
2019-ല്‍ ദേശീയ ടൂറിസം വികസനം ആരംഭിച്ചത് മുതല്‍ സൗദി അറേബ്യയുടെ ടൂറിസം മേഖല ശക്തമായ വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2030-ഓടെ കൈവരിക്കാന്‍ ലക്ഷ്യമിട്ടിരുന്ന 10 കോടി വിനോദസഞ്ചാരികള്‍ എന്ന നാഴികക്കല്ല് 2024-ല്‍ സൗദി പൂര്‍ത്തിയാക്കിയതായി അല്‍-ഖതീബ് ചൂണ്ടിക്കാട്ടി.