സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

ഷാര്‍ജ : കസാഖിസ്ഥാന്‍ സ്വദേശികളായ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കസാഖ് സ്വദേശിയാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി. 20, 22 വയസ്സുള്ള യുവതികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സഹോദരിമാര്‍ ഷാര്‍ജയിലെത്തിയത്. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഓഗസ്റ്റ് 17 മുതല്‍ ഇവരെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കാതെ വന്നതോടെ ദുബൈയിലെ കസാഖിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാര്‍ജ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 28നാണ് സഹോദരിമാരുടെ മൃതദേഹം അപാര്ട്മെന്റില് കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഒടുവില്‍ കസാഖ് സ്വദേശിയാണ് മരണത്തിന് പിന്നിലെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സഹോദരിമാരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു