സോഷ്യല്‍ മീഡിയ വഴി വ്യാജ ഫ്രീലാന്‍സ് വിസ വില്‍പ്പന; കര്‍ശന നടപടിയുമായി ജിഡിആര്‍എഫ്എ; കലാരംഗത്തെ പ്രമുഖന് അറസ്റ്റില്‍

അബുദാബി: യു.എ.ഇയില്‍ സെപ്റ്റംബര്‍ 7 വരെ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ ആരംഭിച്ചതോടെ താപനിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും ഉച്ചയ്ക്കുശേഷം കാര്‍മേഘങ്ങള്‍ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കാറ്റില്‍ പൊടിപടലങ്ങള്‍ ഉയരാനും റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍ കാഴ്ച കുറയാനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുലര്‍ച്ചെ യാത്ര ചെയ്യുന്നവര്‍ ലൈറ്റുകള്‍ തെളിച്ച് സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രദ്ധിക്കണം. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരാഴ്ച കാലാവസ്ഥ സമാനമായ രീതിയില്‍ തുടരാനാണ് സാധ്യത.
ലോക റെക്കോര്‍ഡ് നേടിയ മാളത്തണില്‍ ദുബൈ എമിഗ്രേഷന്‍ പങ്കെടുത്തു