
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : യുഎഇ ഗവര്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് പിഴ ഇല്ലാതെ വിസ സ്റ്റാറ്റസ് ശരിപ്പെടുത്താനും നാട്ടില്‍ പോകുന്നതിനും വേണ്ടി ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്കിനെ സമീപിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിങ്ങ് നേതൃത്വം കൊടുക്കുന്ന ഹെല്‍പ്പ് ഡെസ്കില്‍ ഇന്നലെ വരെ ലഭിച്ച 66 അപേക്ഷകളില്‍ 12 പേര്‍ക്ക് ഔട്ട് പാസ് ലഭിച്ചു. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി ബി.എല്‍എസ് വഴി അപേക്ഷ സമര്‍പ്പിച്ചു. ദുബായ്, ഷാര്‍ജ അജ്മാന് എന്നീ എമിറേറ്റ്സ് കളില്‍ വിസ യുള്ളവര്‍ക്ക് അതാത് പ്രദേശത്തെ കെഎംസിസി നടത്തി വരുന്ന ഹെല്പ് ഡെസ്കില്‍ മുഖേന സേവനങ്ങള്‍ ലഭ്യമാക്കി.
ക്രിമിനല്‍ സിവില്‍ കേസുകളില്‍ അകപ്പെട്ട പലര്‍ക്കും നിയമ ഉപദേശം ലഭ്യമാക്കുന്നതിന് വേണ്ടി അഭിഭാഷകരുടെ സഹകരണത്തോടെ സൗജന്യ നിയമസഹായം ലഭ്യമാക്കി. രേഖകള്‍ ശരിപ്പെടുത്തിയ പലരും നാട്ടിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് എടുക്കുന്നതിനും മറ്റും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് സന്നദ്ധ സംഘടനകള്‍ മുഖേനയും സ്വകാര്യ സ്ഥാപനങ്ങള്‍ വഴിയും സ്പോണ്‍സര്‍മാരെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹെല്പ് ഡെസ്കിന്റെ ഭാഗമായി നൂറോളം ആളുകളെ നേരില്‍ കണ്ട് അവരുടെ പ്രയാസങ്ങളില്‍ ഇടപെടാന്‍ സാധിച്ചപ്പോള്‍ പലരും പങ്കുവെച്ചത് സമാനതകളില്ലാത്തതും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുമായ വിഷയങ്ങളായിരുന്നു.
മാറാരോഗങ്ങള്‍ക്ക് അടിമപ്പെട്ട് തന്റെ രോഗത്തെയാണോ, പ്രവാസത്തെയാണോ, കുടുംബത്തെയാണോ, തിരിഞ്ഞു നോക്കേണ്ടത് എന്നറിയാത്തവര്‍. നൊന്ത് പ്രസവിച്ച മക്കളെ നിയമ വിധേയമാക്കാന്‍ പോലുമാകാത്തവര്‍. വര്‍ഷങ്ങളായി ജയിലില്‍ അകപ്പെട്ട് പുറത്തിറങ്ങി ഇനി എന്തു ചെയ്യണമെന്ന് അറിയാത്തവര്‍. കോടികളുടെ ബിസിനസ് സാമ്രാജ്യം നഷ്ടമായി കേസുകളില്‍ അകപ്പെട്ടവര്‍, വര്‍ഷങ്ങളയി നിരവധി കേസുകളില്‍ പെട്ട് പാസ്പോര്‍ട്ട് ജാമ്യത്തില്‍ പുറത്തിറങ്ങി തിരിച്ചെടുക്കാന്‍ പേടിച്ചിരിക്കുന്നവര്‍. താനകപ്പെട്ട കേസ് എന്താണെന്ന് പോലും അറിയാതെ നട്ടംതിരിയുന്നവര്‍.
അഞ്ചും പത്തും വര്‍ഷമായി തന്റെ കൂടപ്പിറപ്പുകളെ കാണാന്‍ കൊതിച്ചിരിക്കുന്നവര്‍. സാമ്പത്തിക ഇടപാടുമൂലം പാസ്പോര്‍ട്ട് പണയം പെടുത്തിയവര്‍. വര്‍ഷങ്ങളയി തൊഴിലുടമകളില്‍ നിന്ന് പ്രയാസംനേരിടുന്നവര്. വിസയുടെ ചതിയില്‍ അകപ്പെട്ടവര്‍ അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്നങ്ങളാണ് ഹെല്പ് ഡെസ്കില്‍ പലരും പങ്കുവെച്ചത്. ഇവക്കൊക്കെ പരിഹാരം കാണാനുള്ള ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് ഇസ്്ലാമിക് സെന്ററും പബ്ലിക് റിലേഷന്‍ വിങ്ങും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ശറഫുദ്ധീന്‍ എന്നിവര്‍ പറഞ്ഞു. പൊതു മാപ്പു സംബന്ധമായ സഹായങ്ങള്‍ക്ക് അബുദാബി ഇസ്ലാമിക് സെന്ററില്‍ എല്ലാ ദിവസവും രാത്രി 7 മണിമുതല്‍ 10 മണിവരെ ഹെല്പ് ഡെസ്ക് ഓഫിസ് പ്രവര്‍ത്തനസജ്ജമാണ്. ഫോണ്‍ : 02 642 4488