ദുബൈയില്‍ കാര്‍ ഷോറൂമില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

അബുദാബി: അല്‍ വത്ബയില് നടക്കുന്ന ശൈഖ് സായിദ് സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി, പ്രഥമ അല്‍ വത്ബ ഈന്തപ്പഴോത്സവം ഓഗസ്റ്റ് 3 മുതല്‍ 9 വരെ നടക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതിയുടെ ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന മേളയില്‍ 18 മത്സരങ്ങള്‍ അരങ്ങേറും. ആകെ 240 വിജയികള്‍ക്ക് 56.77 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. അല്‍ ഐന്‍ റുതബ് ഫെസ്റ്റിവലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുബാറക് അല്‍ മുഹൈരി മേളയുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചു.
ഹെറിറ്റേജ് അതോറിറ്റിയുടെ ഫെസ്റ്റിവല്‍സ് ആന്‍ഡ് ഇവന്റ്സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഒബൈദ് ഖല്ഫാന് അല്‍ മസ്റൂയി പറഞ്ഞു: ഈന്തപ്പന കൃഷിക്കും ഇമാറാത്തി കര്‍ഷകര്‍ക്കും യുഎഇ നേതൃത്വം നല്കുന്ന പിന്തുണയുടെ പ്രതീകമാണ് ഈ മേള. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ഈന്തപ്പനയെ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാക്കി സംരക്ഷിക്കുകയും ചെയ്ത ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഈന്തപ്പന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക, മികച്ച ഗുണനിലവാരമുള്ള പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, മികച്ച കാര്‍ഷിക രീതികള്‍ പ്രചരിപ്പിക്കുക, ഈന്തപ്പനയുമായി ബന്ധപ്പെട്ട പൈതൃകം വരുംതലമുറകള്‍ക്കായി സംരക്ഷിക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങള്‍. മേളയുടെ ഭാഗമായി റുതബ് (പഴുത്ത ഈന്തപ്പഴം) സൗന്ദര്യ മത്സരങ്ങള്‍ ഉള്‍പ്പെടെ 10 പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും.