ഗസ്സയ്ക്ക് സഹായം: 50,000 ദുരിതബാധിതര്‍ക്ക് ടെന്റുകള്‍ നല്കാന് നിര്‍ദേശം നല്കി ദുബൈ ഭരണാധികാരി

വാഷിങ്ടണ്‍: യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ഡെമോക്രാറ്റുകളുടെ തേരോട്ടം. പതിറ്റാണ്ടുകളായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ടെക്സസിലും കാന്‍സസിലും സെനറ്റ് സീറ്റുകള്‍ പിടിച്ചെടുത്താണ് ഡെമോക്രാറ്റുകള്‍ തിരുത്തിയത്. ടെക്സസില്‍ 1988-നുശേഷം ആദ്യമായി ഒരു ഡെമോക്രാറ്റ് സെനറ്റര്‍ ജയിച്ചു. കാന്‍സസില്‍ 1932-നുശേഷം ആദ്യമായാണ് ഡെമോക്രാറ്റുകള്‍ സെനറ്റ് സീറ്റ് സ്വന്തമാക്കുന്നത്. യു.എസ്. കോണ്‍ഗ്രസിന്റെ നിയന്ത്രണം പൂര്‍ണമായി ഡെമോക്രാറ്റുകളുടെ കൈകളിലെത്തും വിധമാണ് യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലസൂചനകള്‍. ഇതോടെ ട്രംപ് ഭരണത്തിന് കൂച്ചുവിലങ്ങ് വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ടെക്സസില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ അറ്റോര്‍ണി ജനറലുമായ കെന്‍ പാക്സ്റ്റണെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജെയിംസ് തലാരിക്കോ ജയിച്ചത്. റിപ്പബ്ലിക്കന്‍ ഭരണത്തിനുകീഴില്‍ ജീവിതച്ചെലവ് വര്‍ധിക്കുന്നതും സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പ്രചാരണത്തിലെ പ്രധാന വിഷയങ്ങളാക്കി അദ്ദേഹം ജനപിന്തുണ നേടിയെടുത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ സെനറ്ററുമായ റോജര്‍ മാര്‍ഷലിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ആദം ഹാമില്‍ട്ടണാണ് കാന്‍സസില്‍ വിജയിച്ചത്. ഏകദേശം ഒരു നൂറ്റാണ്ടായി സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാതിരുന്ന സെനറ്റ് പ്രാതിനിധ്യം തിരിച്ചുപിടിക്കാനും ഇതിലൂടെ സാധിച്ചു.
ടെക്സസിലും കാന്‍സസിലും ഒരേസമയം നേടിയ ഈ ചരിത്രവിജയങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ട്രംപ് ഭരണകൂടത്തിനും വലിയ രാഷ്ട്രീയ മുന്നറിയിപ്പാണ്. കോണ്‍ഗ്രസിന്റെ ഇരുസഭകളിലെയും നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കാനുള്ള സാധ്യത ശക്തിപ്പെടുത്തുന്നതാണ് ഈ മുന്നേറ്റം.