ദുബൈയില്‍ സ്ഥിരതാമസ ജനസംഖ്യ 47.4 ലക്ഷം; പകല്‍ സമയത്ത് 63.9 ലക്ഷം പേര്

ദുബൈ: വിദേശത്ത് പഠിക്കുന്നതും പഠനത്തിനായി യാത്ര ചെയ്യുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക യാത്രാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 16 മുതല്‍ 31 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്, അധിക ബാഗേജ് അലവന്‍സ്, യാത്രാ തീയതി മാറ്റുന്നതിന് കൂടുതല്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്ന ഓഫറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് 10 ശതമാനം വരെയും പ്രീമിയം ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 5 ശതമാനം വരെയും കിഴിവ് ലഭിക്കും. ഇതിന് പുറമെ സാധാരണ ബാഗേജ് അലവന്‍സിനൊപ്പം 10 കിലോഗ്രാം അധിക ബാഗേജ് അല്ലെങ്കില്‍ ചില റൂട്ടുകളില്‍ ഒരു അധിക ബാഗ് കൊണ്ടുപോകാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാ പദ്ധതികളില്‍ മാറ്റം സംഭവിക്കാവുന്ന സാഹചര്യം കണക്കിലെടുത്ത് ടിക്കറ്റ് തീയതി മാറ്റുന്നതിനുള്ള കൂടുതല്‍ സൗകര്യവും എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്.
ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ STUDENT എന്ന പ്രമോ കോഡ് ഉപയോഗിക്കണം. ചെക്ക്ഇന്‍ സമയത്ത് സാധുവായ വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അഡ്മിഷന് ലെറ്ററോ ഹാജരാക്കേണ്ടതുണ്ട്. യാത്രക്കാര്‍ എമിറേറ്റ്സിന്റെ Skywards ലോയല്‍റ്റി പദ്ധതിയില്‍ അംഗങ്ങളായിരിക്കണമെന്നും കമ്പനി അറിയിച്ചു. അതേസമയം, അമേരിക്കയിലേക്കും കാനഡയിലേക്കും നടത്തുന്ന സര്‍വീസുകളില്‍ അധിക ബാഗേജ് ആനുകൂല്യം ബാധകമല്ലെന്നും ആ റൂട്ടുകളില്‍ സാധാരണ ബാഗേജ് നിബന്ധനകളായിരിക്കും ഉണ്ടാവുകയെന്നും എമിറേറ്റ്സ് വ്യക്തമാക്കി. 2027 മാര്‍ച്ച് 31 വരെ ബുക്ക് ചെയ്യുന്ന യോഗ്യമായ ടിക്കറ്റുകള്‍ക്കാണ് ഈ വിദ്യാര്‍ത്ഥി ഓഫര്‍ ബാധകമാകുക. വിദേശ സര്‍വകലാശാലകളിലേക്ക് പഠനത്തിനായി യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാച്ചെലവ് കുറക്കുകയും കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് എമിറേറ്റ്സ് അറിയിച്ചു.