മൊറോക്കോയില്‍ നിന്ന് കൂട്ട കുടിയേറ്റം; ഒറ്റദിവസം എത്തിയത് 60,000 ആളുകള്‍; സുരക്ഷ ശക്തമാക്കി സ്പെയിന്

പൂനെ: ബിജെപിയില്‍ ചേരാന്‍ തനിക്കുമേല്‍ കടുത്ത സമ്മര്‍ദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകനും വിദ്യാര്‍ത്ഥി പ്രക്ഷോഭ നേതാവുമായ അഭിജീത് ദീപ്കെ രംഗത്ത്. ബിജെപിയില്‍ ചേരാന്‍ വിസമ്മതിച്ചാല്‍ കുടുംബത്തിന് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ദീപ്കെ പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബത്തെ ലക്ഷ്യമിട്ടാണ് ഭീഷണിയെന്നും, തന്റെ രാഷ്ട്രീയ നിലപാട് മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ദീപ്കെ പറഞ്ഞു. ഇത്തരം നടപടികള്‍ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും താന്‍ ഒരിക്കലും വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാലും, ഒരു ഘട്ടത്തിലും ബി.ജെ.പി.യില്‍ ചേരില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.
ദീപ്കെയുടെ അമ്മ അനിത ദീപ്കെയും സമാന ആരോപണം ഉന്നയിച്ചു. മകന്റെ ഫോണിലേക്ക് ലഭിച്ച ഒരു വീഡിയോ സന്ദേശത്തില്‍ ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ദോഷം സംഭവിക്കുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് കുടുംബം ഏതാനും ദിവസങ്ങള്‍ ബന്ധുവീട്ടില്‍ താമസിക്കേണ്ടിവന്നതായും അവര്‍ വെളിപ്പെടുത്തി. ദേശീയ തലത്തിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് പിന്നാലെയാണ് ഈ സംഭവങ്ങളുണ്ടായതെന്നാണ് ദീപ്കെയുടെ വിശദീകരണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അഭിജീത് ദീപ്കെയുടെ ആരോപണങ്ങളോട് ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാല്‍, ആരോപണങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.